നമ്മള്‍ വേദനസംഹാരി ഉപയോഗിച്ചിരുന്നു; 40000 വര്‍ഷങ്ങള്‍ക്കു മുന്‍പും
മനുഷ്യപരിണാമ സമൂഹമായി ശാസ്ത്രം കരുതുന്ന നിയാണ്ടര്‍താലുകള്‍ സ്വയം ചികിത്സകള്‍ നടത്തിയിരുന്നവരാണെന്നു കണ്ടെത്തല്‍.
നിയാണ്ടര്‍താല്‍ ഫോസിലുകളിലെ പല്ലുകളില്‍ നടത്തിയ പഠനത്തിന്റെയടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകള്‍. ആസ്പിരിന്‍ അടങ്ങിയ പൈന്‍ മരത്തിന്റെ തോലുകള്‍ ചവച്ചിരുന്നതായും പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നു.
ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ് നിയാണ്ടര്‍താലുകള്‍ പെന്‍സിലിന്‍ ഉപയോഗിച്ചിരുന്നതായും ഇവര്‍ പറയുന്നു. മധ്യയൂറോപ്പില്‍ കണ്ടെത്തിയ 40000 വര്‍ഷം പഴക്കമുള്ള നിയാണ്ടര്‍താല്‍ ഫോസിലിന്റെ ഡി.എന്‍.എയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍.
ഇതിലൂടെ നിയാണ്ടര്‍താലുകളുടെ ജീവിത രീതികളും ഭക്ഷണക്രമങ്ങളും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നത്.
സസ്യങ്ങളിലെ മരുന്നുകളെക്കുറിച്ച് ഈ സമൂഹത്തിന് കൂടുതല്‍ അറിവുള്ളതായും വേദന സംഹാരികള്‍ ഉപയോഗിച്ചിരുന്നതായും നിയാണ്ടര്‍താലുകളെക്കുറിച്ച് പഠനം നടത്തിയ ആസ്‌ത്രേലിയയിലെ അലെഡിയാഡെസ് യുനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അലന്‍ കൂപ്പര്‍ പറയുന്നു.
40000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറയുന്നു.
കൂടാതെ പഠനത്തിലൂടെ ഈ വര്‍ഗത്തിന്റെ ഭക്ഷണക്രമങ്ങളും കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ബെല്‍ജിയം പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന നിയാണ്ടര്‍താലുകള്‍ മാംസാഹാരം കഴിച്ചിരുന്നതായും കണ്ടാമൃഗം, ആട്, കൂണുകള്‍ ഇവ ഭക്ഷിച്ചിരുന്നതായും ഗവേഷകര്‍ പറയുന്നു.
ഫോസിലുകളിലെ പല്ലുകള്‍ക്കിടയില്‍ ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഈ വര്‍ഗം മാംസഹാരം കഴിച്ചതായി കണ്ടെത്താന്‍സഹായിച്ചത്. അതേസമയം വടക്കന്‍ സ്‌പെയിനില്‍ ജീവിച്ചിരുന്ന നിയാണ്ടര്‍താലുകള്‍ പ്രധാനമായും സസ്യാഹാരമാണ് കഴിച്ചിരുന്നത്. പൈന്‍ കായകളും പായലുകളുമാണ് ഇക്കൂട്ടര്‍ ഭക്ഷിച്ചിരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."