കാന്തപുരം വിഭാഗത്തിന്റെ അക്രമം: കരിപ്പൂരില്‍ പൊലിസ് പള്ളി അടച്ചുപൂട്ടി
കൊണ്ടോട്ടി: സമസ്തയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പള്ളി പിടിച്ചടക്കാന്‍ കാന്തപുരം വിഭാഗം ശ്രമം നടത്തിയതിനെ തുടര്‍ന്ന് പൊലിസ് ഇടപെട്ട് പള്ളി അടച്ചുപൂട്ടി. കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമാമസ്ജിദിലാണ് കാന്തപുരം വിഭാഗത്തിന്റെ അക്രമം അരങ്ങേറിയത്. പ്രദേശത്ത് മൂന്നു വര്‍ഷം മുമ്പും ഇത്തരത്തില്‍ പള്ളി പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ കാന്തപുരം വിഭാഗം നടത്തിയിരുന്നു. ഇതു സംബന്ധിച്ച കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സമാധാനപരമായാണ് വര്‍ഷങ്ങളായി പള്ളി പ്രവര്‍ത്തിച്ചിരുന്നത്.
പള്ളിയില്‍ അവകാശവാദം ഉന്നയിച്ച് കാന്തപുരം വിഭാഗം പൊലിസിനെ സ്വധീനിച്ചാണ് പള്ളിപിടിച്ചടക്കാനുള്ള നീക്കം നടത്തിയത്. ഇത് സംബന്ധിച്ച് കൊണ്ടോട്ടി പൊലിസ് ഇന്ന് രാവിലെ പത്തിന് ഇരു വിഭാഗവുമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു. ചര്‍ച്ചയില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് സംഘടിച്ചെത്തിയ നൂറോളം കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സമീപത്തെ വീട്ടില്‍ സംഘം ചേര്‍ന്നിരുന്ന ഇവര്‍ മാരകായുധങ്ങളുമായാണ് പള്ളിയിലെത്തിയത്. സംഭവസമയത്ത് പള്ളിയിലുണ്ടായിരുന്ന മുഅദ്ദിനെ ബലം പ്രയോഗിച്ച് പുറത്താക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് താല്‍ക്കാലികമായി പള്ളി അടപ്പിച്ചത്. സമീപ ദിവസങ്ങളിലായി നിരവധി പള്ളികള്‍ പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."