HOME
DETAILS

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാക്കാന്‍ നീക്കം

  
backup
July 13 2018 | 04:07 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-6




കാളികാവ്: സംസ്ഥാനത്ത് വിദ്യാര്‍ഥികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോയിസ്റ്റുകളുടെ നീക്കം. മറ്റു സംസ്ഥാനങ്ങളെ പോലെ സംഘടനക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. പ്രവര്‍ത്തന ശൈലി മാറ്റി സംഘടനാ ബോധമുള്ള പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. മലപ്പുറം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കലാലയ രാഷ്ട്രീയം ആരംഭിച്ചതായാണ് സൂചന.
മുതിര്‍ന്നവരെ സംഘടനയിലേക്ക് കൊണ്ടുവരാന്‍ പ്രയാസമാണെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ തീരുമാനിച്ചിട്ടുള്ളത്. മലപ്പുറം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംഘടനാ നിര്‍ദേശങ്ങള്‍ എത്തിക്കുവാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് നീക്കം. വയനാട്, നിലമ്പൂര്‍, അട്ടപ്പാടി കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തന രംഗത്തുള്ളവരാണ് സന്ദേശങ്ങള്‍ കൈമാറുന്നത്.തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിദ്യാര്‍ഥി രാഷ്ട്രീയം സംഘടനക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അട്ടപ്പാടിയില്‍ നിന്ന് പൊലിസ് പിടിയിലായ കാളിദാസ് ഉള്‍പ്പെടെ തമിഴ്‌നാട് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്നവരാണ്.
കേരളത്തില്‍ സംഘടനക്കുണ്ടായ തിരിച്ചടി കൂടി കണക്കിലെടുത്താണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള തീരുമാനം. വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും കലാലയ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ചുമതല നല്‍കിയതായി വിവരമുണ്ട്. മാവോയിസ്റ്റ് പോഷക സംഘടന പ്രവര്‍ത്തകര്‍ക്കാണ് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിനുള്ള ചുമതല. പോഷക സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ മാവോയിസ്റ്റുകള്‍ നേരിട്ടെത്തി നല്‍കുകയും ചെയ്യും. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥി സംഘടന എന്ന നിലയിലായിരിക്കും പ്രവര്‍ത്തനമെന്നാണ് വിവരം.
സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ പ്രധാന താവളമായ വയനാട്, നിലമ്പൂര്‍, അട്ടപ്പാടി മേഖലകളില്‍ നിന്ന് പലരും വിദ്യാലയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയതായുള്ള സൂചനകളാണ് ലഭിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെടാത്തതും പൊലിസിന്റെ ശ്രദ്ധയില്‍ വരാത്തതുമായ പ്രവര്‍ത്തകരെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളതെന്നാണ് വിവരം. നിലമ്പൂര്‍ മേഖലയില്‍ മാവോവാദി സാന്നിധ്യം കുറഞ്ഞിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പ്രമുഖര്‍ വയനാട്, അട്ടപ്പാടി മേഖലയിലേക്കും മറ്റുള്ളവര്‍ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തന മേഖലകളിലേക്കും തിരിഞ്ഞതായിട്ടാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago