വനിതാസെല്ലില്‍ പരാതികള്‍ വര്‍ധിക്കുന്നു
പാലക്കാട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി സ്ത്രീകള്‍ക്ക് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ സ്ത്രീ സുരക്ഷ സ്വയംരക്ഷ പരിശീലനവും ബോധവല്‍കരണങ്ങളും ശക്തമായതോടെ ജില്ലയില്‍ പരാതികളുടെ എണ്ണവും കൂടുന്നു. ഈ വര്‍ഷം ഏപ്രില്‍ എട്ടുവരെ വനിതാസെല്ലില്‍ രജിസ്റ്റര്‍ ചെയ്ത ആകെ പരാതികള്‍ 343. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കൂടുതലും വിദ്യാര്‍ഥികളുള്‍പ്പെടെ 30 വയസുവരെയുള്ള സ്ത്രീകളുടെ വിവിധ പരാതികളാണ് കൂടുതലെന്ന് അധികൃതര്‍ പറഞ്ഞു.
ഓരോ മാസവും പരാതികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ജില്ലയിലെ പഞ്ചായത്തുകള്‍ തോറുമാണ് പരിശീലനം നടക്കുന്നത്. ഇതിന്റെഭാഗമായി ശ്രീകൃഷ്ണപുരം പൂക്കോട്ടുക്കാവ് പഞ്ചായത്ത് സമ്പൂര്‍ണ സ്ത്രീ സുരക്ഷ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു.
നിലവില്‍ കോളേജുകള്‍, കോളനികള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവരെ കേന്ദ്രീകരിച്ച് ബോധവത്കരണങ്ങള്‍ നടന്നു വരുന്നുണ്ട്. ജനുവരിയില്‍ 82 ഉം, ഫെബ്രുവരിയില്‍ 114 ഉം , മാര്‍ച്ചില്‍ 118 ഉം പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ എട്ടുവരെ 29 പരിശീലനവും ബോധവത്കരണവും ശക്തമായതോടെയാണ് പരാതികളുടെ എണ്ണം കൂടാന്‍ തുടങ്ങിയത്. രജിസ്റ്റര്‍ ചെയ്ത പരാതികളില്‍ പരിഹരിക്കാന്‍ കഴിയാത്ത പത്തെണ്ണം അതാത് പൊലിസ് സ്റ്റേഷനിലോട്ട് കൈമാറിയിട്ടുണ്ട്. ഒരു പരാതി രജിസ്റ്റര്‍ ചെയ്താല്‍ 15 ദിവസത്തിനകെ പരിഹരിക്കണമെന്നാണ് നിയമം. അത് കൃത്യമായി പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുണ്ട്. നിലവില്‍ മാര്‍ച്ച് വരെയുള്ള പരാതികളെല്ലാം പരിഹരിച്ചു കഴിഞ്ഞു. ചില പരാതികള്‍ പരിഹരിച്ചു കഴിഞ്ഞാലും ഫോളോ ചെയ്യാറുണ്ടെന്ന് വനിതാസെല്‍ സി.ഐ കെ. വി മീനാകുമാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."