ആദ്യവിവാഹം മറച്ചുവച്ച് വിവാഹംചെയ്തു വഞ്ചിച്ചതായി ഗുജറാത്ത് സ്വദേശിനി
പാലക്കാട്: ആദ്യവിവാഹം മറച്ചുവച്ച് വിവാഹം കഴിച്ച് വഞ്ചിച്ചതായി ഗുജറാത്ത് സ്വദേശിനിയായ യുവതി പാലക്കാട്ടുകാരനെതിരേ പൊലിസില്‍ പരാതി നല്കി. അഹമ്മദാബാദിലെ ജലക് മേനോന് ആണ് വെസ്റ്റ് യാക്കര മുറിക്കാവ് എ.കെ.ജി നഗറില്‍ ആയില്യം വീട്ടില്‍ ബിജുമേനോനെതിരേ ടൗണ്‍ സൗത്ത് പൊലിസില്‍ പരാതി നല്‍കിയത്. 2012ല്‍ ബിജു ഗുജറാത്തില്‍ താമസിക്കവെ പരിചയത്തിലാവുകയും ആചാരപ്രകാരം അവിടെ വച്ച് വിവാഹം കഴിക്കുകയുമായിരുന്നു.
പിന്നീട് പാലക്കാട്ടെ വീട്ടില്‍ താമസിക്കാനെത്തിയപ്പോഴാണ് ബിജുവിന്റെ പാസ്പോര്‍ട്ടില്‍നിന്ന് മറ്റൊരു ഭാര്യയുള്ള വിവരം അറിഞ്ഞത്.
ഇവരെ നിയമപ്രകാരം ഒഴിവാക്കാതെയാണ് തന്നെ വിവാഹം കഴിച്ചത്. ഇതുസംബന്ധിച്ച് ഗുജറാത്തില്‍ നല്കിയ പരാതിയില്‍ അവിടത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട്ടെ ജോലി സ്ഥലത്ത് മറ്റു ചില സ്ത്രീകളുമായും ബന്ധമുള്ളതായി ആരോപിച്ചാണ് ഇപ്പോഴത്തെ പരാതി.
മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും ജലക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാമൂഹ്യപ്രവര്‍ത്തക എം.എസ് സുലോചനയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."