രേഖയില്‍ സഊദിക്ക് പുറത്ത്; മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കണ്ട് ജവാസത്ത്
ജിദ്ദ: സഊദിയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പോയതാണ് മലപ്പുറം കുളത്തൂര്‍ സ്വദേശി വി.എം.അഷ്‌റഫും കുടുംബവും. അവധി കഴിഞ്ഞു മടങ്ങിയെത്തിയിട്ടും രേഖയില്‍ 12 വയസുകാരി മകള്‍ അലൈന അഷ്‌റഫ് മാത്രം സഊദിക്ക് പുറത്ത്. പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ സേവന സംവിധാനമായ അബ്ശറില്‍ യാത്ര സ്റ്റാറ്റസ് നോക്കിയപ്പോഴാണ് മകള്‍ ഇപ്പോഴും രാജ്യത്തിന് പുറത്താണെന്ന് അഷ്‌റഫിന് മനസിലായത്.
സഊദിയിലേക്ക് പ്രവേശിച്ചു എന്ന് അടയാളപ്പെടുത്തുന്ന സീലും തീയതിയും അലൈനയുടെ പാസ്സ്‌പോര്‍ട്ടിലും പതിച്ചിട്ടുണ്ട്. പക്ഷെ ഓണ്‍ലൈനില്‍ മാത്രം അത് രേഖപ്പെടുത്തിയിട്ടില്ല. നിലവിലെ നിയമമനുസരിച്ചു രാജ്യത്തിന് പുറത്ത് എന്നാണ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് എങ്കില്‍ താമസ രേഖയായ ഇഖാമ പുതുക്കാനോ റീഎന്‍ട്രി വിസക്ക് അപേക്ഷിക്കാനോ കഴിയില്ല. ആശ്രിത വിസയിലുള്ളവര്‍ റീഎന്‍ട്രി വിസയുടെ കാലാവധി അവസാനിക്കും മുമ്പ് സഊദിയില്‍ മടങ്ങിയെത്തിയില്ലെങ്കില്‍ സ്‌പോണ്‍സറായ രക്ഷിതാക്കളുടെ ഇഖാമ പുതുക്കുന്നത് ഉള്‍പ്പടെയുള്ള പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ സേവനങ്ങളെല്ലാം അധികൃതര്‍ തടയും.
അഷ്‌റഫ് ഉടന്‍ തന്നെ റിയാദ് മുറബ്ബയിലുള്ള പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിച്ചു. ബഹ്‌റൈന്‍ അതിര്‍ത്തിയിലെ സഊദി പാസ്‌പോര്‍ട്ട് ഓഫീസില്‍ പോവാനാണ് അഷ്‌റഫിനോട് അവിടെയുളള ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. അവിടെ വരെ പോവാനുളള ബുദ്ധിമുട്ട് അറിയിച്ചതോടെ ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഹെഡ് ഓഫിസിലേക്ക് വിളിച്ചു വിഷയം ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് മലസിലെ ഫറസ്ദഖ് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശാഖയിലേക്ക് പോവാന്‍ അഷ്‌റഫിനോട് നിര്‍ദേശിച്ചു. അവിടെ എത്തിയപ്പോള്‍ സംഭവം വിവരിച്ചു ഇംഗ്ലീഷിലോ അറബിയിലോ കത്ത് നല്‍കാന്‍ അഷ്‌റഫിനോട് അധികൃതര്‍ ആവശ്യപ്പെട്ടു. കത്ത് സ്വീകരിച്ചശേഷം 48 മണിക്കൂര്‍ കാത്ത് നില്‍ക്കാന്‍ നിര്‍ദേശം ലഭിച്ചു. 24 മണിക്കൂറിനുള്ളില്‍ തന്നെ അലൈന സഊദിയില്‍ പ്രവേശിച്ചതായി ഓണ്‍ലൈനില്‍ തിരുത്തുണ്ടായി. ഇത്തരം സാങ്കേതിക പിഴവുകളെ ഉടന്‍ കണ്ടെത്തുന്നതിന് നിലവില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."