പ്രചാരണത്തിനിടെ കയറിപ്പിടിച്ചയാളെ സിനിമാ സ്റ്റൈലില്‍ കരണത്തടിച്ച് നടി കുശ്ബു
ബംഗളുരു: പ്രചാരണത്തിരക്കിനിടയില്‍ കയറിപ്പിടിച്ചയാളെ നടിയും കോണ്‍ഗ്രസ് നേതാവുമായ കുശ്ബു കരണത്തടിച്ചു.
ബംഗളൂരു ഇന്ദിരനഗറിലെ കോണ്‍ഗ്രസ ്‌ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം
നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രചാരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുകയായിരുന്നുവെത്രെ. ഉടനെ തന്നെ നടി സിനിമ സ്‌റ്റൈലിലെത്തി അയാളുടെ കരണത്തൊന്നു പൊട്ടിച്ചു. ചുറ്റും കൂടി നിന്ന ക്യാമറകളും ലൈവായി സംഭവം ഒപ്പിയെടുത്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് സംഭവം.
ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരുന്നതിനിടെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം അറിയാതെ സംഭവിച്ചതാണെന്നു കരുതി നടി പ്രതികരിച്ചില്ല. വീണ്ടും ആവര്‍ത്തിച്ചതോടെയാണ് അവര്‍ ശക്തമായി പ്രതികരിച്ചത്.
ഈ യുവാവിനെ ഉടന്‍ തന്നെ പോലീസ് ഇടപെട്ട് നീക്കി. പരാതിയില്ലാത്തതിനാല്‍ യുവാവിനെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.
This is called Kapala Moksha in Kannada. @khushsundar slapped a man who tried to misbehave with her while campaigning for Bengaluru Central Candidate. Even few lady reporters who are subjected to this kind of harassment should learn from Kushboo. #LokSabhaElections2019 pic.twitter.com/v5ZuFDTTZa
— Sagay Raj P (@sagayrajp) 10 April 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."