ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ ആരുടേയും ഔദാര്യമല്ല: ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്
കല്‍പ്പറ്റ: ഗോത്രവര്‍ഗക്കാര്‍ക്കും പട്ടിക ജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും അധഃസ്ഥിതര്‍ക്കുമുള്ള അവകാശങ്ങളും സംവരണവും ആരുടെയും ഔദാര്യമല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് പറഞ്ഞു. അത് ഇന്ത്യന്‍ ഭരണഘടനാദത്തമായ, ഭരണഘടന പ്രദാനം ചെയ്യുന്ന, ഉറപ്പാക്കുന്ന അവകാശങ്ങളാണ്. ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി, ഐ.ടി.ഡി.പി സംയുക്തമായി പട്ടികവര്‍ഗ വികസനത്തില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കും പാരാലീഗല്‍ വളണ്ടിയര്‍മാര്‍ക്കും സിവില്‍ സ്‌റ്റേഷനിലെ എ.പി.ജെ ഹാളില്‍ നടത്തിയ പരിശീലന ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദിവാസി കോളനികളിലെ പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ സംബന്ധിച്ച് പരാതി ലഭിക്കുന്നില്ലെങ്കില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഇടപെട്ട് ഈ മാസം തന്നെ കേസ് ഫയല്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍ദേശിച്ചു. വീടുകളുടെ ഗുണനിലവാരം കുറവാണെങ്കിലും കേസ് ഫയല്‍ ചെയ്യാം. ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ സിവില്‍ സര്‍വിസ് പരിശീലന കേന്ദ്രം ഈ വര്‍ഷം തന്നെ തുടങ്ങും. പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ജവഹര്‍ ബാലഭവനില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങും. സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ സര്‍ക്കാര്‍ ബജറ്റില്‍ തുക നീക്കി വച്ചിട്ടുണ്ട്.
എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച വില്ലേജ് ഓഫിസര്‍മാര്‍ ഭൂമി പ്രശ്‌നമുള്ള കോളനികള്‍ സന്ദര്‍ശിച്ച് ക്യാംപ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും. മദ്യത്തിലും പുകയിലക്കുമെതിരെ ബോധവത്കരണം നടത്തണം. മദ്യവിമുക്തമായ കോളനികള്‍ക്ക് പ്രത്യേക കമ്യൂണിറ്റി സെന്ററുകള്‍ നല്‍കും. വിവിധ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രൊമോട്ടര്‍മാര്‍ ഫലപ്രദമായി ഇടപെടണമെന്നും കലക്ടര്‍ നിര്‍ശേിച്ചു.
ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ. വി വിജയകുമാര്‍ സ്വാഗതവും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."