ബസും കാറും കൂട്ടിയിടിച്ച് 3 പേര് മരിച്ചു
വെഞ്ഞാറമൂട്: നാഗര്‍കോവില്‍ കന്യാകുമാരി ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ശുചീന്ദ്രത്തിന് സമീപത്ത് ആശ്രാമം ഭാഗത്ത് തമിഴ്നാട് കോര്‍പ്പറേഷന്റെ ബസും കാറും കൂട്ടിയിടിച്ചാണ് കാര്‍ യാത്രക്കാരായ വട്ടപ്പാറ വേറ്റിനാട് സ്വദേശികള്‍ മരിച്ചത്.
വേറ്റിനാട് മണ്ഡപത്തിന് സമീപം മന്നൂര്‍ക്കോണത്ത് മിനി മന്ദിരത്തില്‍ അനില്‍കുമാര്‍ (43), മൊട്ടമൂട് ആശാഭവില് ബാബുവിന്റെ മകന് ബി. അഖില്‍ (26), അഖിലിന്റെ സഹോദരി ആശയുടെ മകന് ഒന്നര വയസുള്ള എന്നിവരാണ് മരിച്ചത്.
അഖിലിന്റെ മാതാവ് ശശികല (52) യുടെ നില അതീവഗുരുതരമാണ്. പരേതനായ ക്യഷണന്നായരുടെയും വിജയകുമാരിയുടെയും മകനാണ് അനില്‍കുമാര്‍. ഭാര്യ: ശ്രീകല മക്കള്‍: ആരോമല്‍, അനന്ദു. ചൊവ്വാഴ്ച രാവിലെ രാവിലെ 11 മണിയോടെയാണ് സംഭവം.
കന്യാകുമാരിഭാഗത്തോലേക്ക് പോവുകയായിരുന്ന കാറും കന്യാകുമാരിയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. റോഡിന് കുറുകെ പശു എടുത്ത് ചാടിയതിനെ തുടര്‍ന്ന് വലതു ഭാഗത്തേക്ക് വെട്ടിത്തിരിച്ചപ്പോള്‍ കാര്‍ എതിരെ വന്ന ബസില്‍ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡിന്റെ വശത്തെ ഡിവൈഡറില്‍ തട്ടി തലകീഴായി മറിഞ്ഞു.
പൂര്‍ണമായും തകര്‍ന്ന കാര്‍ അഗ്നിശമനസേന വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കാറോടിച്ചിരുന്ന അഖില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മറ്റുള്ളവര്‍ ആശുപത്രിയില്‍ ആണ് മരിച്ചത്. വയറിംഗ് തൊഴിലാളികളാണ് അനില്‍കുമാറും സൂഹൃത്തായ അഖിലും ആരോണിനെ ചികിത്സക്കായി വൈദ്യനെ കാണിക്കുന്നതിനായാണ് യാത്ര പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."