HOME
DETAILS

വിമതരെ കാണാനാകാതെ  രാജസ്ഥാന്‍ പൊലിസ്

  
backup
July 21, 2020 | 4:18 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d
 
 
 
ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനൊപ്പമുള്ള വിമത എം.എല്‍.എമാരെ ചോദ്യം ചെയ്യാന്‍ രാജസ്ഥാന്‍ പൊലിസ് കഴിഞ്ഞ ദിവസവും ഹരിയാനയിലെ റിസോര്‍ട്ടിനു മുന്‍പിലെത്തിയതായി വിവരം. എന്നാല്‍, ഇവരെ റിസോര്‍ട്ടിലേക്കു കടത്തിവിട്ടില്ല. തുടര്‍ന്ന് അരമണിക്കൂറോളം ഗേറ്റിനു പുറത്തുനിന്ന പൊലിസുകാര്‍ മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസവും രാജസ്ഥാന്‍ പൊലിസിന്റെ അന്വേഷണ സംഘം രണ്ടു വിമത എം.എല്‍.എമാരെ ചോദ്യം ചെയ്യുന്നതിനായി മനേസറിലെ റിസോര്‍ട്ടിലെത്തിയിരുന്നു. അന്ന് അവരെ ഹരിയാന പൊലിസ് തടയുകയും പിന്നീട് റിസോര്‍ട്ടിലേക്കു കടത്തിവിടുകയും ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എമാരെ കാണാനായിരുന്നില്ല. സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭന്‍വര്‍ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നീ എം.എല്‍.എമാരെ തേടിയാണ് പൊലിസെത്തിയിരുന്നത്.
പൈലറ്റിന്റെ ക്യാംപില്‍ 19 കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ടു സ്വതന്ത്ര എം.എല്‍.എമാരും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, കേസില്‍ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവതിന് രാജസ്ഥാന്‍ പൊലിസ് നോട്ടിസയച്ചിട്ടുണ്ട്. ഇതിനു പിന്നാലെ, ആദ്യം ശബ്ദത്തിന്റെ ആധികാരികത ഉറപ്പുവരുത്തൂവെന്ന് പൊലിസിനോട് ആവശ്യപ്പെട്ടും തനിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ചും അദ്ദേഹം രംഗത്തെത്തിയിട്ടുമുണ്ട്. 
കോണ്‍ഗ്രസ് നേതാക്കള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഡി.ജി.പിക്കു ബി.ജെ.പി സംസ്ഥാന നേതൃത്വവും പരാതി നല്‍കിയിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  27 minutes ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  2 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  3 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  3 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago