HOME
DETAILS

വനിതാ എ.ഡി.ജി.പിയെ വച്ച്  തുടരന്വേഷിക്കാന്‍ ആവശ്യം

  
backup
July 21 2020 | 04:07 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%8e-%e0%b4%a1%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4
 
 
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പോക്‌സോ ആക്ട് ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നു പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ കടവത്തൂരിലെ കുനിയില്‍ പത്മരാജനു ജാമ്യം ലഭിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ കേസ് തുടരന്വേഷിക്കണമെന്നാണു സമൂഹമാധ്യമത്തിലടക്കം പൊതുസമൂഹത്തില്‍ നിന്നുയരുന്ന ആവശ്യം. 
പോക്‌സോ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇരയുടെ കുടുംബത്തിനു നിലവിലുള്ള അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. 
പ്രതിയുടെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ നേരത്തെ ഹൈക്കോടതിയും ജില്ലാ സെഷന്‍സ് കോടതിയും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ബലാത്സംഗക്കുറ്റവും പോക്‌സോ ആക്ടും നിലനില്‍ക്കുമെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്നു പ്രതിക്കു ജാമ്യം നിഷേധിച്ചത്. 
കേസില്‍ ഭാഗിക കുറ്റപത്രമാണു ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചത്. ഐ.ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച കേസ് അതിനു താഴെയുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കുന്നത് ഉചിതമല്ലെന്നും വനിതാ എ.ഡി.ജി.പിയെ കൊണ്ട് അന്വേഷിക്കണമെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രത്തിന്റെ ഉള്ളടക്കം ശബ്ദസന്ദേശത്തിലൂടെ പുറത്തുവന്നതു സര്‍വിസ് ചട്ടലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവുമാണ്. 
അന്വേഷണം പൂര്‍ണമായില്ലെന്നു കോടതിയില്‍ ക്രൈംബ്രാഞ്ച് സമ്മതിച്ച സാഹചര്യത്തില്‍ വിദഗ്ധ അന്വേഷണം വേണം. ഇരയുടെ കുടുംബത്തിന്റെ സംശയം ദുരീകരിക്കാന്‍ വനിതാ എ.ഡി.ജി.പിയാകുമ്പോള്‍ കഴിയുമെന്നും ഇതിനു സര്‍ക്കാര്‍ തയാറാകണമെന്നുമാണാവശ്യം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  24 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  30 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago