HOME
DETAILS

ഗുജറാത്ത് കലാപ ഇരകളും മത്സരത്തിന്; സ്ഥാനാര്‍ഥിത്വം മുസ്‌ലിം വോട്ട് പിളര്‍ത്താനെന്നും ആരോപണം

  
backup
April 11 2019 | 21:04 PM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa-%e0%b4%87%e0%b4%b0%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a4

 


അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും നിഷ്ടൂരസംഭവങ്ങളിലൊന്നായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലയുടെ ഇരകളും മത്സരത്തിന്. കലാപത്തിനിടെ ഉമ്മയെയും സഹോദരങ്ങളെയും അവരുടെ ഭാര്യമാരെയും മക്കളെയും ഉള്‍പ്പെടെ പത്തുകുടുംബാംഗങ്ങളെ നഷ്ടമായ ഫിറോസ് ഖാന്‍ പത്താന്‍ (45), ഇംതിയാസ് ഖാന്‍ പത്താന്‍ (42) എന്നിവരാണ് മത്സരിക്കുന്നത്.


ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മണ്ഡലമായ ഗാന്ധിനഗറില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ഫിറോസ് മത്സരിക്കുന്നത്. താരതമ്യേന ദുര്‍ബലമായ അപ്നാ ദേശ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഖേദയിലാണ് ഇംതിയാസ് ജനവിധി തേടുന്നത്. ഈ മാസം 23നാണ് ഗാന്ധിനഗറിലും ഖേദയിലും വോട്ടെടുപ്പ് നടക്കുന്നത്.
മുസ്‌ലിം സമുദായത്തിനു വേണ്ടിയാണ് മത്സരിക്കുന്നതെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. ഇവിടെ മുസ്‌ലിംകള്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും മുസ്‌ലിംകളെ വോട്ടിനു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ മുസ്‌ലിം പ്രദേശങ്ങളില്‍ വികസനം എത്തിയിട്ടേയില്ല. ഈ മേഖലകളില്‍ കുടിവെള്ളമോ തെരുവുവിളക്കോയില്ല. ഈ വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടതുണ്ട്. അമിത് ഷാ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാനത്തുണ്ടായ വ്യാജഏറ്റുമുട്ടലുകളും 2002ലെ കലാപവും സംബന്ധിച്ചായിരിക്കും പ്രചാരണം നടത്തുക. ദലിത്, താക്കൂര്‍, റബറീസ്, ബര്‍വാദ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.


അഹമ്മദാബാദിന്റെ പ്രാന്തപ്രദേശമായ ജുഹൂപുരയിലാണ് ഫിറോസും ഇംതിയാസും കഴിയുന്നത്. കലാപത്തെത്തുടര്‍ന്ന് വീടൊഴിഞ്ഞുപോയ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്നുള്‍പ്പെടെയുള്ള മുസ്‌ലിംകളെല്ലാം ഇപ്പോള്‍ ജുഹൂപുരയിലാണുള്ളത്.
ഗുല്‍ബര്‍ഗ് മ്യൂസിയം നിര്‍മിക്കാനായി പിരിച്ചെടുത്ത പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തില്‍ വിചാരണനേരിടുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെത്തല്‍വാദിനെതിരെ പരാതി നല്‍കിയയാളാണ് ഫിറോസ്.


വംശഹത്യക്കിടെ ക്രൂരമായി കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രിയടക്കമുള്ളവരുടെ സ്മരണയ്ക്കായി സ്വരൂപിച്ച ഒന്നരകോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന പരാതിയില്‍ ടീസ്റ്റക്കും ജാവേദ് ആനന്ദിനും എതിരേ അഹമ്മദാബാദ് പൊലിസ് കേസെടുത്തിരുന്നു. കലാപ ഇരകള്‍ക്കു വേണ്ടി സജീവമായി ഇടപെട്ട ടീസ്റ്റയ്‌ക്കെതിരായ ഫിറോസിന്റെ പരാതിയില്‍ പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനു പങ്കുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു.
ഫിറോസിന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തിലെ ന്യൂനപക്ഷവോട്ട് പിളര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണെന്നും ആരോപണമുണ്ട്. ഗാന്ധിനഗറില്‍ 19 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഒരുലക്ഷത്തിലേറെ മുസ്‌ലിംവോട്ടുകളുണ്ട്. തന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനു ലഭിക്കുന്ന മുസ്‌ലിം വോട്ടുകള്‍ പിളര്‍ത്തില്ലേ എന്ന ചോദ്യത്തിന് ഫിറോസിന്റെ മറുപടിയിങ്ങനെ: തീര്‍ച്ചയായും കോണ്‍ഗ്രസിന് വോട്ട് കുറയും. കോണ്‍ഗ്രസ് ഇതുവരെ മുസ്‌ലിം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. അതിനാല്‍ അവര്‍ക്ക് വോട്ട് കുറഞ്ഞതു കൊണ്ട് എന്താണ് ഉണ്ടാവാന്‍ പോവുന്നത്.?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  29 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  35 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago