HOME
DETAILS
MAL
കാരുണ്യ പദ്ധതി: 1.96 കോടി രൂപയുടെ ധനസഹായത്തിന് ശുപാര്‍ശ
backup
April 26, 2017 | 7:55 PM
കൊല്ലം: കാരുണ്യ ചികിത്സാ പദ്ധതി പ്രകാരം 1.96 കോടി രൂപയുടെ ചികിത്സാ ധനസഹായത്തിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തു. ഹൃദ്രോഗചികിത്സാ സഹായത്തിനുള്ള 64 അപേക്ഷകളില്‍ 1.04 കോടി രൂപയും കാന്‍സര്‍ ചികിത്സക്ക് 45 അപേക്ഷകളില്‍ 76.72 ലക്ഷം രൂപയും, വൃക്ക ചികിത്സക്ക് 12 അപേക്ഷകളില്‍ 10.34 ലക്ഷം രൂപയും മസ്തിഷ്‌ക ചികിത്സക്ക് നാല് അപേക്ഷകളില്‍ 4.15 ലക്ഷം രൂപയും നട്ടെല്ല് ചികിത്സക്ക് ഒരപേക്ഷയില്‍ ഒരു ലക്ഷം രൂപയും നല്‍കാനാണ് ശുപാര്‍ശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."