HOME
DETAILS

കൊവിഡ് കട്ടപ്പുറത്താക്കിയത് 25 കെ.എസ്.ആര്‍.ടി.സി ഡിപ്പോകളെ

  
backup
July 21, 2020 | 4:24 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95
 
 
തിരുവനന്തപുരം: കൊവിഡ് ആശങ്കയില്‍ സംസ്ഥാനത്ത് ഇതുവരെ 25 കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ സര്‍വിസ് നിര്‍ത്തിവച്ചു. ഇന്നലെ മാത്രം മൂന്ന് ഡിപ്പോയാണ് തിരുവനന്തപുരം ജില്ലയില്‍ അടച്ചത്. 
കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിപ്പോ, ഇയാള്‍ സന്ദര്‍ശനം നടത്തിയ കണിയാപുരം ഡിപ്പോ, പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണിലുള്‍പ്പെടുത്തിയതിനാല്‍ വെഞ്ഞാറമൂട് ഡിപ്പോ എന്നിവയാണ് അടച്ചത്. 
ഇവിടങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കെ.എസ്.ആര്‍.ടി.സിയ്ക്ക് ഏറ്റവും കൂടുതല്‍ കലക്ഷന്‍ കിട്ടുന്ന ജില്ലയിലെ മൂന്ന് പ്രധാന ഡിപ്പോകള്‍ കൂടി അടച്ചതോടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 
അതേസമയം, അയ്യായിരത്തോളം ബസുകളുള്ള കെ.എസ്.ആര്‍.ടി.സിയില്‍ 2,500ഓളം എണ്ണം മാത്രമാണ് നിലവില്‍ സര്‍വിസുകള്‍ക്കായി ഷെഡ്യൂള്‍ ചെയ്യുന്നത്. ഇതില്‍ രണ്ടായിരത്തോളം ബസുകള്‍ മാത്രമേ ദിവസവും സര്‍വിസ് നടത്താറുള്ളൂ എന്നതാണ് വസ്തുത. സംസ്ഥാനത്ത് തുറന്നിരിക്കുന്ന പല ഡിപ്പോകളിലെയും ജീവനക്കാര്‍ ആശങ്കയോടെയാണ് ജോലിക്കെത്തുന്നതും.  
പ്രധാനപ്പെട്ട പല ഡിപ്പോകളും അടച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെ.എസ്.ആര്‍.ടി.സി. വിഴിഞ്ഞം, ആര്യനാട്, പാറശാല, പാപ്പനംകോട്, തിരുവനന്തപുരം സെന്‍ട്രല്‍, വികാസ് ഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര, പത്തനംതിട്ട, കരുനാഗപ്പള്ളി, കായംകുളം, ആലുവ, പൊന്നാനി, മലപ്പുറം, വടകര, ചേര്‍ത്തല, ഇരിഞ്ഞാലക്കുട, പൂവാര്‍, വെഞ്ഞാറമൂട്, കുളത്തുപ്പുഴ, ചടയമംഗലം, അടൂര്‍, ആറ്റിങ്ങല്‍, കണിയാപുരം എന്നീ ഡിപ്പോകളാണ് നിലവില്‍ സര്‍വിസ് നടത്താത്തത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  9 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  9 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  9 days ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  9 days ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  9 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  9 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  9 days ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  9 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കടുപ്പിക്കും

Kerala
  •  9 days ago