മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
തൃക്കരിപ്പൂര്‍: സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഹരികിരണം സ്പെഷാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ദേശീയ ആയുഷ് മിഷന്, സംസ്ഥാന പട്ടികജാതി വകുപ്പമായി സഹകരിച്ച് നടക്കാവ് കോളനി പരിസരത്തുള്ള യുദ്ധസ്മാരകത്തില്‍ നടത്തിയ ക്യാംപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. റീത്ത, പഞ്ചായത്ത് അംഗം പി. കുഞ്ഞമ്പു, ഡോ. എം. രാഗേഷ് കുമാര്‍, ഡോ. കെ.പി നന്ദകുമാര്‍, ഡോ. എ.വി സുരേഷ്, ഡോ. സുജയനായര്, ഡോ. എ.വി വേണു, ഡോ. വി. സുലേഖ പ്രസംഗിച്ചു.
ആയുര്‍വേദ,ഹോമിയോപ്പതി വിഭാഗങ്ങളിലെ വിദഗ്ധര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്തു. ക്യാംപിനോടനുബന്ധിച്ച് നടത്തിയ യോഗ പരിശീലനത്തിനും ലഹരി ബോധവല്‍ക്കരണ ക്ലാസിനും ഡോ. പ്രീത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എ.വി ജീഷ്ണ എന്നിവര്‍ നേതൃത്വം നല്കി. രക്ത പരിശോധന ക്യാംപ്, ഔഷധ സസ്യ പ്രദര്‍ശനം തുടങ്ങിയവയും നടന്നു. 350 പേര് ആയുര്വേദഹോമിയോപ്പതി വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."