ഓര്‍മകള്‍ക്ക് നിറംപകര്‍ന്ന് അഞ്ച് തലമുറകള്‍ സംഗമിച്ചു
ഉദുമ: തെക്കില്‍ ദേലമ്പാടി ടി.ഡി കുടുംബത്തിലെ അഞ്ചു തലമുറകളുടെ സംഗമം ചട്ടഞ്ചാല്‍ എം.ഐ.സി കാംപസില്‍ നടന്നു. ഏറ്റവും പ്രായം കൂടിയ 92 വയസുള്ള ടി.ഡി അബ്ദുല്‍ റഹ്മാന്‍ മുതല്‍ 26 ദിവസം പ്രായമുള്ള മര്‍യം ജലീല്‍ വരെയുള്ള 1800 ഓളം പേരാണ് കുടുംബ സംഗമത്തില്‍ പങ്കെടുത്തത്.
തെക്കിലിലാണ് ഇവരില്‍ ഏറെ പേരും അധിവസിക്കുന്നത്. തെക്കില്‍ പ്രദേശത്തെ വാര്‍ഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഈ കുടുംബത്തിലെ അംഗങ്ങളാണ്. ടി.ഡി. ആമുഹാജി, ടി.എ അബൂബക്കര്‍ ഹാജി, ടി.ഡി അബ്ദുല്ല ഹാജി, ടി.ഡി ഖാദര്‍ ഹാജി, ടി.ഡി ആയിശ, വൈ കുഞ്ഞഹമ്മദ് സഅദി തുടങ്ങിയ പഴയകാല അനുഭവ സമ്പത്തുള്ള പലരും പുതുതലമുറകള്‍ക്ക് ആവേശമായി. ചടങ്ങില്‍ കുടുംബത്തിലെ നിരവധി പേരെ ആദരിച്ചു.
കുടുംബ ബന്ധങ്ങള്‍ പുതുക്കാനും പുതു തലമുറകളുമായി സംവദിക്കാനുമൊരുക്കിയ സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ടി.ഡി കബീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു.
പരിപാടിയില്‍ സിംസാറുല്‍ ഹഖ് ഹുദവി ഉദ്‌ബോധന പ്രസംഗം നടത്തി. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഇന്തോ അമേരിക്ക പ്രഥമപൗരന്‍ ഇസ്താവാര്‍ ശരീഫ്, മുന്‍മന്ത്രി സി.ടി അഹമ്മദലി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, പി.ബി അബ്ദുല്‍ റസാഖ്, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ആലിക്കുട്ടി മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."