പി.വി അന്‍വര്‍ 2.60 കോടിയുടെ ക്രഷറിന്റെ വിവരം മറച്ചുവച്ചതായി പരാതി
മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. അന്‍വറിന്റെതായി മംഗലാപുരത്തുള്ള ക്രഷറിനെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് പരാതി. സംഭവത്തില്‍ സ്ഥാനാര്‍ഥിക്കെതിരേ നടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടര്‍കടവ് സ്വദേശി സലിം നടുത്തൊടിയാണ് ചിഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയത്.
മഞ്ചേരി പൊലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് മംഗലാപുരത്തെ 1.87 ഏക്കര്‍ വരുന്ന ക്രഷര്‍ പി.വി അന്‍വര്‍ 2.60 കോടി രൂപക്ക് ഇബ്രാഹിംഹാജിയില്‍ നിന്ന് വിലക്കുവാങ്ങിയതായി വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ ഈ ഭൂമിയും സ്വത്തുവിവരവും നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ക്രഷര്‍ വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ നിശ്ചിത ശതമാനം ഷെയറും ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞ് സലിമില്‍നിന്ന് അന്‍വര്‍ 50 ലക്ഷം കൈപ്പറ്റിയെന്ന പരാതിയില്‍ നേരത്തെ മഞ്ചേരി പൊലിസ് കേസെടുത്തിരുന്നു.
എം.എല്‍.എ പ്രതിയായ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."