'സച്ചിന്‍ പൈലറ്റ് ഒന്നിനും കൊള്ളാത്തവന്‍'- സമവായ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഗെലോട്ടിന്റെ വാക്പ്രയോഗങ്ങള്‍; താക്കീതുമായി കോണ്‍ഗ്രസ് നേതൃത്വം
ജയ്പൂര്‍: വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്ന നേതൃത്വത്തിന്റെ താക്കീതുകള് വകവെക്കാതെ സച്ചിന്‍ പൈലറ്റിനെതിരെ മോശം പരാമര്‍ശങ്ങളുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് വീണ്ടും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ് സച്ചിന്‍ പൈലറ്റിനെതിരെഗെലോട്ട് പ്രസ്താവനകള്‍ നടത്തുന്നത്. തുടര്‍ന്ന് ഗെലോട്ടിന് നേതൃത്വം വീണ്ടും താക്കീത് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
സച്ചിന്‍ പൈലറ്റ് ഒന്നിനും കൊള്ളാത്തവനാണെന്നായിരുന്നു ഗെലോട്ട് പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ പൈലറ്റ് മോശം പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൈലറ്റിന്റെ പേര് പറയാതെ എന്റെ യുവ സഹപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം.
സച്ചിന്‍ പൈലറ്റിന്റെയും സംഘത്തിന്റേയും ഹരജി ഹൈക്കോടതി പരിഗണനയിലാണെങ്കിലും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."