കൊല്ലത്ത് പൊലിസുകാരനും കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്കും കൊവിഡ്
കൊല്ലം: കൊല്ലത്ത് പൊലിസുകാരനും കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് രോഗം കണ്ടെത്തിയത്.
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ആര്യങ്കാവ്, കുളത്തുപ്പുഴ മേഖലകളില്‍ വലിയ ആശങ്ക ഉണ്ടായിരുന്നു. ഈ ആശങ്ക മാറി വരുന്നതിനിടെയാണ് പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റീനിലാക്കി. എട്ട് റവന്യു ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു
കണ്ടക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചടയമംഗലം ഡിപ്പോ അടച്ചു. നിലമേല്‍ പ്രദേശം കണ്ടയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 15 സഹപ്രവര്‍ത്തരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ാേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."