HOME
DETAILS
MAL
സര്‍ഫാസി നിയമത്തിന്റെ ഇരകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്
backup
April 11 2019 | 22:04 PM
കൊച്ചി: സര്‍ഫാസി നിയമത്തിന്റെ മറവില്‍ വായ്പാ തട്ടിപ്പിനിരയായ ഏഴ് കുടുംബങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് സര്‍ഫാസി വിരുദ്ധ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം നായരമ്പലം വില്ലേജ് ഓഫിസിന് മുന്നില്‍ ഇന്ന് നടക്കുന്ന പ്രക്ഷോഭം സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും.
വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ വായ്പ എഴുതിത്തള്ളുന്നതിനായി സര്‍ക്കാര്‍ ഒരു പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്ന് ഉന്നയിച്ചാണ് സമരം. സമരത്തില്‍ സി.ആര് നീലകണ്ഠന്, ടി.കെ വാസു, തുഷാര്‍ നിര്‍മല്‍ സാരഥി, പ്രീതാ ഷാജി പങ്കെടുക്കും. സര്‍ഫാസി വിരുദ്ധ സമര സമിതി പ്രസിഡന്റ് പി.ജെ മാനുവല്‍, വി.സി ജെന്നി, പി.ഡി രവി പനമ്പുകാട്, പി.ബി സതീശ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."