ബുരാരിയില്‍ ആത്മാക്കള്‍ അലയുന്നു
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേര് ആത്മഹത്യ ചെയ്ത ഡല്‍ഹിയിലെ ബുരാരിയില്‍ നിന്നു പ്രദേശവാസികള്‍ വീടൊഴിഞ്ഞുപോകുന്നു. മരിച്ചവരുടെ ആത്മാക്കള്‍ അലയുകയാണെന്ന പ്രചാരണമാണ് അയല്‍ക്കാരെ പരിഭ്രാന്തരാക്കുന്നത്. പ്രദേശത്തെ വീടുകളും അപ്പാര്‍ട്ടുമെന്റുകളും വാങ്ങാനെത്തുന്നവര്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബുരാരിയിലേക്ക് ടാക്സി വിളിച്ചാല്‍പോലും ഡ്രൈവര്‍മാര്‍ വരാന്‍ മടിക്കുകയാണത്രേ. നേരത്തെ ഇവിടെ വസ്തുവകകള്‍ വാങ്ങാനോ, വാടകയ്ക്കെടുക്കാനോ വലിയ പ്രയാസമായിരുന്നു. വന്‍ തുകയായിരുന്നു റിയല്‍ എസ്റ്റേറ്റ് ലോബികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ദുരൂഹമരണം നടന്നതോടെ വിലകുറച്ചിട്ടും ആളുകള്‍ അടുക്കാത്ത അവസ്ഥയാണ്. ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."