സഊദിയിൽ ഇന്നും ഇരട്ടിയോളം രോഗ മുക്തർ; ഇന്ന് 4,000 രോഗ മുക്തി, 34 മരണം, 2,476 പുതിയ രോഗികൾ
റിയാദ്: ആശ്വാസമേകി സഊദിയിൽ പുതിയ രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം തുടരുന്നു. ഏറെ ആശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് ഇന്നും പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4000 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 34 രോഗികൾ മരണപ്പെടുകയും 2,476 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മരണ നിരക്കിലും ഇന്ന് കുറവ് രേരേഖപ്പെടുത്തിയിട്ടുണ്ട്.
#وزارة_الصحة : فيروس #كورونا المستجد.
— واس العام (@SPAregions) July 21, 2020
الحالات الجديدة: 2476 حالة
حالات التعافي : 4000
الوفيات الجديدة : 34#نعود_بحذر #واس_عام pic.twitter.com/jVtIIK4JBz
അതേസമയം, നിലവിൽ 2,184 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. നിലവിൽ 46009 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 47587 രോഗികളായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്. ഇന്ന് ജിദ്ദയിലാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. ജിദ്ദ 284, റിയാദ് 158, ത്വായിഫ് 143, മക്ക 107, ഹുഫൂഫ് 105,ഹഫർ അൽ ബാത്വിൻ 100 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,557 ആയും വൈറസ് ബാധിതർ 255,825 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 4,000 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 207,259 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."