ലോക്‌സഭ സ്പീക്കര്‍ നാളെ ആലപ്പുഴയില്‍
ആലപ്പുഴ: ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ നാളെ ആലപ്പുഴയിലെത്തും. അമ്പലപ്പുഴയില്‍ തുടങ്ങുന്ന അഖിലഭാരത സത്രം ഉദ്ഘാടനം ചെയ്യുന്നതിനായാണു സ്പീക്കര്‍ വരുന്നത്. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം എം.കെ കബീര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
കൊച്ചിയില്‍ നിന്നു റോഡുമാര്‍ഗം ഉച്ചയ്ക്കു 12.30ന് ആലപ്പുഴ ഹോട്ടല്‍ റമദയിലെത്തുന്ന സ്പീക്കര്‍ 4.15വരെ അവിടെ വിശ്രമിക്കും. 4.15ന് അമ്പലപ്പുഴയിലേക്കു പോകുന്ന സുമിത്ര മഹാജന്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞു 5.30ന് കൊച്ചിക്കു മടങ്ങും.
ലോക്‌സഭ സ്പീക്കറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഏകോപനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ എ.ഡി.എം നിര്‍ദേശിച്ചു. സത്രം വേദിയിലെ വൈദ്യുതീകരണം, വാര്‍ത്ത വിനിമയ സംവിധാനം മറ്റ് ക്രമീകരണങ്ങള്‍ എന്നിവയെല്ലാം വൈകുന്നേരത്തിനകം പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ട വകുപ്പുളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിരിക്കണം.
യോഗത്തില്‍ ആര്‍.ഡി.ഒ. മുരളീധരന്‍ പിള്ള, ദുരന്തനിവാരണം വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പി.എസ് സ്വര്‍ണ്ണമ്മ, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ പി പാര്‍വതിദേവി, അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോബിന്‍ ജി. ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, മറ്റു ബന്ധപ്പെട്ട വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."