ശബരിമല വിഷയം പരിഹരിക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ല: ശ്രീധരന് പിള്ള
തൃശൂര്‍: അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയം പരിഹരിക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ ഏതെങ്കിലുമൊരു സര്‍ക്കാരിനു കഴിയില്ലെന്നും തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ 'രാഷ്ട്രീയം പറയാം' എന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോടതിയുടെ നടപടി. കോടതിയില്‍ ശക്തമായ വാദങ്ങളുയര്‍ത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്ന് മാത്രമാണ് പ്രകടനപത്രികയിലെ ബി.ജെ.പിയുടെ പ്രഖ്യാപനം കൊണ്ട് ഉദേശിക്കുന്നത്. വയനാടിനെ പാക്കിസ്താനായി ചിത്രീകരിക്കുന്ന രീതിയില്‍ അമിത് ഷാ സംസാരിച്ചിട്ടില്ല. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് മാത്രമാണ് അമിത് ഷാ സംസാരിച്ചത്.
ദ്രാവിഡ സംസ്കാരം ഉയര്‍ത്തിപ്പിടിച്ചുള്ള രാഹുലിന്റെ പ്രചാരണം അപകടകരമാണ്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഒരു രാജ്യം വരണമെന്ന് വാദിക്കുന്നവര്‍ ഈ പ്രദേശത്തുണ്ട്. അത്തരം വിഭജന രാഷ്ട്രീയത്തിന് ആക്കം കൂട്ടുന്നതാണ് രാഹുലിന്റെ പ്രഖ്യാപനം. പാര്‍ട്ടിക്ക് മുഖ്യശത്രുക്കളില്ല. അത്തരമൊരു ശത്രുവിനെ ഇതുവരെ പാര്‍ട്ടിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇരുമുന്നണികളും ബി.ജെ.പിയുടെ എതിരാളികളാണെന്നും പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."