പൊതുശ്മശാനം നിലവിലെ സ്ഥലത്തുതന്നെ നിലനിര്‍ത്തണമെന്ന്
തിരൂരങ്ങാടി: നഗരസഭയിലെ പന്താരങ്ങാടി മൈലിക്കലിലുള്ള പൊതുശ്മശാനം നിലവിലെ സ്ഥലത്തുതന്നെ നിലനിര്‍ത്തി ആധുനീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം തൃക്കുളം ശാഖ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ശ്മശാനം വാതക പ്ലാന്റ് സ്ഥാപിച്ച് ആധുനീകരിക്കുന്നതിന് നഗരസഭ അന്‍പത് ലക്ഷം രൂപ നീക്കിവെച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.സമീപവാസികളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ഇതു വൈകിപ്പിക്കുന്ന നഗരസഭയുടെ നടപടിക്കെതിരെയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നത്. എന്നാല്‍ ആധുനീകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന നിലപാടാണ് നഗരസഭ കോടതിയെ ബോധിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പന്തലൊടി സുബ്രഹ്മണ്യന്,കെ.വി.പി ഉണ്ണി,കല്ലിടുമ്പില്‍ ബാലകൃഷ്ണന്,സി.പി.ഗുഹരാജ്,മുതുതല ദാസന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."