HOME
DETAILS
MAL
' ഇടതുപക്ഷം ഇല്ലായിരുന്നെങ്കില്‍ 2004ല്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമായിരുന്നു'
backup
April 12 2019 | 03:04 AM
പേരാമ്പ്ര : 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 75 ഓളം എം.പിമാരുമായി മതേതര മുന്നണി രൂപീകരിച്ചില്ലായിരുന്നുവെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമായിരുന്നുവെന്ന് എം.വി. ജയരാജന് പറഞ്ഞു.
നൊച്ചാട് ചാത്തോത്ത് താഴയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കും ദലിത് വിഭാഗത്തിനും അന്ന് മുതല്‍ പീഡനമേല്‍ക്കേണ്ടി വരുമായിരുന്നുവെന്നും അത് തടഞ്ഞു നിര്‍ത്തിയത് ഇടതുപാര്ട്ടികയായിരുന്നു എന്നും ജയരാജന് ചൂണ്ടിക്കാട്ടി.
പി.എം കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. കെ. സുനില്‍, എം.കെ ചെക്കോട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."