HOME
DETAILS
MAL
കള്ളനോട്ട് കേസ്: സീരിയല്‍ നടിയും സഹോദരിയും ജാമ്യംതേടി ഹൈക്കോടതിയില്‍
backup
July 13 2018 | 21:07 PM
കൊച്ചി: കള്ളനോട്ട് കേസില്‍ സീരിയല്‍ നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി എന്നിവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇവരുടെ വസതിയില്‍ നിന്ന് കള്ളനോട്ടും, നോട്ടടി യന്ത്രവും പൊലിസ് പിടികൂടിയിരുന്നു.
കള്ളനോട്ട് നിര്‍മാണത്തെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടെന്നാണ് പൊലിസ് കേസ്. കേസില്‍ നാലും അഞ്ചും പ്രതികളാണ് നടിയും സഹോദരിയും.തങ്ങള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും ഒരു വര്‍ഷത്തിലധികമായി എറണാകുളത്ത് ഫ്ളാറ്റിലാണ് താമസമെന്നും ഇവര്‍ ഹരജിയില്‍ ബോധിപ്പിച്ചു.
തൊടുപുഴ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അറസ്റ്റിലായ ഇവരുടെ മാതാവ് രമാദേവി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."