വയനാട് മണ്ഡലത്തില്‍ 'വാര് റൂം' ഒരുങ്ങി
മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ പ്രചാരണം നവമാധ്യമങ്ങളില്‍ സജീവമാക്കാന്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 'വാര് റൂം' ഒരുങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ മുക്കത്തെ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് വാര് റൂം സജ്ജമാക്കിയിരിക്കുന്നത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വയനാട് ലോക്സഭാ മണ്ഡലം മീഡിയ കോഡിനേറ്ററുമായ അഡ്വ. കെ.പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് വാര് റൂം പ്രവര്‍ത്തിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പരിചയ സമ്പന്നരായ ഒരു ഡസനിലേറെ വരുന്ന യുവാക്കള്‍ സംഘത്തിലുണ്ട്.
എ.ഐ.സി.സി സോഷ്യല്‍ മീഡിയ ചെയര്‍പേഴ്സണ്‍ ദിവ്യ സ്പന്ദന വാര് റൂം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സജീവ് ജോസഫ്, എന്‍. സുബ്രഹ്മണ്യന്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് സംസാരിച്ചു. അഡ്വ. കെ.പി അനില്‍കുമാര്‍ സ്വാഗതവും കെ.പി നൗഷാദലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."