HOME
DETAILS
MAL
ജൂബിലിഗേറ്റ് പരിസരം മാലിന്യനിക്ഷേപ കേന്ദ്രമായി
backup
July 14 2018 | 05:07 AM
വടകര: ജൂബിലി ഗേറ്റ് പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമായി. വടകര നഗരത്തില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ രാത്രി സമയത്തും മറ്റും ഇവിടെ കൊണ്ടു വന്ന് തള്ളുകയാണ്. അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ല.
റെയില്‍വേ ലൈനിനോട് ചേര്‍ന്ന ഇവിടം കാടു പിടിച്ചു കിടക്കുകയാണ്. ഇത് മുതലെടുത്താണ് പലരും മാലിന്യം കൊണ്ടിടുന്നത്. ജൂബിലി ഗേറ്റ് പരിസരത്ത് സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. കഞ്ചാവും മദ്യവും ഉപയോഗിക്കുന്നവര്‍ ഇവിടെ രാത്രി സമയങ്ങളില്‍ തമ്പടിക്കുന്നുണ്ട്. രാത്രി സമത്ത് ജൂബിലി ഗേറ്റ് പരിസരത്തു കൂടി നടക്കാന്‍ ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."