മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരാരേഖ വകുപ്പ് മേഖലാ ഓഫിസ് സന്ദര്‍ശിച്ചു
കോഴിക്കോട്: തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സിവില്‍ സ്റ്റേഷനിലെ പുരാരേഖാ വകുപ്പിന്റെ മേഖലാ ഓഫിസ് സന്ദര്‍ശിച്ചു.
സ്വാതന്ത്യ സമരകാലത്തെ രേഖകള്‍, എഴുത്തോലകള്‍ തുടങ്ങിയവ മന്തി പരിശോധിച്ചു. പുരാരേഖ വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ള രേഖകള്‍ ഡിജിറ്റലൈസ് ചെയ്യണമെന്നും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പഠനവിധേയമാക്കാന്‍ അവ ലഭ്യമാക്കണമെന്നും ഇതിനുള്ള നടപടികള്‍ അടിയന്തരമായി ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഓഫിസിലെ പുരാരേഖ ശേഖരം നടന്നു കണ്ടതിനു ശേഷമാണ് മന്ത്രി മടങ്ങിയത്. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പുരാവസ്തു വകുപ്പ് ഡയരക്ടര്‍ ജെ. റജികുമാര്‍, പുരാരേഖ വകുപ്പ് ഡയരക്ടര്‍ പി. ബിജു, സംസ്ഥാന പുരാരേഖ സൂപ്രണ്ട് ജി.ബി ഷജിമോന്‍, സി.പി ഹമീദ് തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു. ശേഷം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സന്ദര്‍ശിച്ചു. ഓഫിസ് ജീവനക്കാര്‍ മന്ത്രിക്ക് പുസ്തകം ഉപഹാരമായി നല്‍കിയാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."