എസ്.എം.എഫ് ദേശീയ പ്രതിനിധി സംഗമത്തിന് പ്രൗഢോജ്ജ്വല തുടക്കം
ദേശമംഗലം (വാദി ഖുബാ): സുന്നി മഹല്ല് ഫെഡറേഷന്റെ പ്രഥമ ദേശീയ പ്രതിനിധി സംഗമത്തിന് വാദി ഖുബായില്‍ (ദേശമംഗലം മലബാര്‍ എന്‍ജി. കോളജ് ) പ്രൗഢോജ്ജ്വല തുടക്കം. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.
വൈകിട്ട് നടന്ന പ്രതിനിധി സമ്മേളനം ആള്‍ ഇന്ത്യാ ഇസ്‌ലാഹി മിഷന്‍ പ്രസിഡന്റ് മുഫ്തി ശരീഫ് റഹ്മാന്‍ രിസ്‌വി ബിഹാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക ശാക്തീകരണത്തിനും വിദ്യാഭ്യാസ ജാഗരണത്തിനും വേണ്ടത് പണ്ഡിത സമുദായ സംഘടിത നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സമുദായ ശാക്തീകരണത്തിലൂടെ മാത്രമേ മുസ്‌ലിം പിന്നോക്കാവസ്ഥക്ക് പരിഹാരം കണ്ടെത്താനാവൂ.
സമുദായത്തിന്റെ അസ്ഥിത്വവും നിലനില്‍പ്പും ചോദ്യംചെയ്യപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ രാജ്യത്തെ മുസ്‌ലിംകളില്‍ സാമൂഹിക, സാംസ്‌കാരിക മുന്നേറ്റം സാധ്യമാവണമെങ്കില്‍ കേരള മോഡല്‍ മഹല്ല് സംവിധാനം രാജ്യവ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, എസ്.എം.കെ തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍ വയനാട്, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, ഹാജി കെ മമ്മദ് ഫൈസി, മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍ ആലുവ, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, പി കുഞ്ഞാണി മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ വാക്കോട്, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, ചെര്‍ക്കളം അബ്ദുല്ല, അശ്‌റഫ് കോക്കൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഖത്തര്‍ ഇബ്‌റാഹീം ഹാജി, ഹംസ ഹാജി മലബാര്‍, ശാഫി ഹാജി ചെമ്മാട്, നൗഷാദ് ബാഖവി ചിറയിന്‍കീഴ്,ഹംസ ബിന്‍ ജമാല്‍ റംലി സംബന്ധിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."