വിദ്യാലയങ്ങളില്‍ ജീവിതം വിഷയമാവാത്തത് സമൂഹത്തിനാപത്ത്: വൈശാഖന്‍
മങ്കട: വിദ്യാലയങ്ങളില്‍ ജീവിതം വിഷയമാകാത്തത് സമൂഹത്തിനു ആപത്താണെന്നു പ്രശസ്ത കഥാകൃത്ത് വൈശാഖന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി മങ്കട ഉപജില്ലാ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ഭാവനയെ ചുരുക്കുന്ന കാഴ്ചയാണ് ടെലിവിഷന്‍ സമ്മാനിക്കുന്നത്.
കാഴ്ച ഉപഭോഗമാണ്. തലച്ചോറിനെ മന്ദീഭവിപ്പിക്കും. വായന ഉല്‍പാദനമാണ്. അതു ചിന്താശേഷിയുള്ള വ്യക്തിയെ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകുളമ്പ് ഐ.കെ.ടി എച്ച്.എസ്.എസില്‍ നടന്ന സമ്മേളനത്തില്‍ എ.ഇ.ഒ കെ.എസ് ഷാജന്‍ അധ്യക്ഷനായി.
മനോജ് വീട്ടുവേലിക്കുന്നേല്‍, ആര്‍. ഇന്ദിരാ ഭായ്, എന്‍.വിജയന്‍, എം. ഉസ്മാന്‍, ഒ. മുഹമ്മദ് അസ്‌ലം, എം.എം രമേശന്‍ സംസാരിച്ചു.
മികച്ച വായനാ വാരം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കവി സമ്മേളനത്തില്‍ രമേശ് വട്ടിങ്ങാവില്‍, ബിന്ദു വെങ്ങാട്, എ.പി പ്രസന്ന, കെ. ഇന്ദിര, പി.എസ് പ്രീതി, ശകുന്തള ഉളുക്കില്‍, സി. സുമ, എ. ശ്രീലത, വി. നൂറ, അബ്ദുല്‍ മജീദ്, ടി.എസ് ഷീജ, സി. ഗിരജ, പി.പി ഹഫ്‌സത്ത്, എം. സിന്ധു, സുജിതബാലന്‍ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."