കല്‍പ്പറ്റയില്‍ ശക്തി പ്രകടനവുമായി എല്‍.ഡി.എഫ് റോഡ് ഷോ
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ എല്‍.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി. പി.പി സുനീറിന്റെ പ്രചാരണത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ എം.എം മണി, കെ.കെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, വി.എസ് സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു. വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. മന്ത്രിമാരായ എം.എം മണി, വി.എസ് സുനില്‍കുമാര്‍, രാമചന്ദ്രന് കടന്നപ്പള്ളി, കെ കെ ശൈലജ, ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സി.കെ ജാനു, ഐ.എന്‍.എല്‍ നേതാവ് കാസിം ഇരിക്കൂര്‍ സംസാരിച്ചു.
വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി. സന്തോഷ് കുമാര്‍ സ്വാഗതം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര, എന്‍.സി.പി ജില്ലാ പ്രസിഡന്റ് എം. അനില്‍, ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് വി.പി വര്‍ക്കി, ജനതാദള്‍ എസ്. ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പഞ്ചാര, കേരള കോണ്‍ഗ്രസ് എസ്. ജില്ലാ പ്രസിഡന്റ് ശശികുമാര്‍, പി.എ മുഹമ്മദ്, സി.എം ശിവരാമന്, പി.എ ബാബു, എം. മധു, പി.കെ മൂര്‍ത്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."