നഗരഹൃദയത്തില്‍ വഴിമുടക്കി മദ്യശാല
കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗമായ മാവൂര്‍ റോഡ് ഫ്‌ളൈഓവറിനു സമീപത്തെ വിദേശ മദ്യശാല യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വിദേശ മദ്യശാലകള്‍ പലതും അടച്ചുപൂട്ടിയതിനാല്‍ ശേഷിക്കുന്ന മദ്യശാലകളില്‍ ഉണ്ടായ ജനത്തിരക്കാണ് ദുരിതത്തിനിടയാക്കിയത്.
രാവിലെ മുതല്‍ തുടങ്ങുന്ന നീണ്ട വരിയാണ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഒരുപോലെ പ്രയാസകരമാകുന്നത്. മൊഫ്യൂല്‍ ബസ്‌സറ്റാന്‍ഡും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും അടക്കം ജനത്തിരക്കേറിയ ഈ മേഖല നഗരത്തിലെ പ്രധാന പാതയാണ്.
റോഡരികില്‍ നിന്ന് മദ്യം വാങ്ങാനെത്തുന്നവര്‍ റോഡിലേക്ക് ഇറങ്ങിനിന്നും റോഡിലൂടെ പരന്ന് നടന്നും ഗതാഗത തടസം സൃഷ്ടിക്കുന്നത് ഇവിടുത്തെ നിത്യകാഴ്ചയാണ്.
മദ്യശാലക്ക് സമീപത്തെ കച്ചവട സ്ഥാപങ്ങള്‍ക്കുവരെ ഇത് ദുരിതമാകുന്നുണ്ട്.
നഗരമധ്യത്തില്‍ നിന്ന് തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വൈകിട്ട് നാലുമുതല്‍ ആരംഭിക്കുന്ന തിരക്കും ഗതാഗത സ്തംഭനവും രാത്രി ഒന്‍പതു വരെ നീണ്ടുനില്‍ക്കും. റോഡരികില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."