എന്‍.കെ പ്രേമചന്ദ്രനും കെ.എന്‍ ബാലഗോപാലും ചാത്തന്നൂരില്‍
കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെ വരവേറ്റ് ചാത്തന്നൂര്‍. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമെത്തിയത്. രാവിലെ ഭൂതനാഥക്ഷേത്രത്തില്‍ നിന്നാരംഭിച്ച സ്വീകരണപരിപാടി മുന്‍ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപവര്‍മ തമ്പാന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ ജോണ്‍ എബ്രഹാം അധ്യക്ഷനായി. ശൂരനാട് രാജശേഖരന്‍, ചാത്തന്നൂര്‍ മണ്ഡലം ചെയര്‍മാന്‍, പരവൂര്‍ രമണന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ജി. രാജേന്ദ്ര പ്രസാദ്, എ. റഹീം, ചാക്കോ, ജയകുമാര്‍, ചാത്തന്നൂര്‍ മുരളി, വിജയമോഹനന്‍, പ്ലാക്കാട് ടിങ്കു, പുളളിക്കല്‍ സുഭാഷ്, സുനിത, ഷാനവാസ്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മീനാട്, ചന്തമുക്ക്, കാട്ടുമ്പുറം, ചാത്തന്നൂര്‍ ജങ്ഷന്‍, കുറുങ്ങല്‍ കോളനി, മേലേവിള, ഇടനാട് മാര്‍ക്കറ്റ്, വയലിക്കട, വരിഞ്ഞം, വാരിയംചിറ, ശീമാട്ടി ജങ്ഷന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ സമാപിച്ചു.
പാരിപ്പള്ളിയില്‍ വേളമാനൂര്‍ നിന്നാരംഭിച്ച് കിഴക്കനേല, കുളമട ജങ്ഷന്‍, കഴുത്തുംമൂട്, കണ്ണങ്കര ജങ്ഷന്‍, പുതിയ പാലം, മുക്കട ജങ്ഷന്‍, എഴിപ്പുറം പള്ളി, ഐ.ഒ.സി ജങ്ഷന്‍, ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം മീനമ്പലം ജങ്ഷനില്‍ സമാപിച്ചു. പൂതക്കുളം സൗത്ത് ആന്‍ഡ് നോര്‍ത്ത് മണ്ഡലത്തില്‍ പുത്തന്‍കുളത്ത് നിന്നാരംഭിച്ച് അമ്മാരത്ത്മുക്ക്, കോട്ടുവാന്‍കോണം, മുക്കട, പഞ്ചായത്ത് ജംഗ്ഷന്‍, ഈഴംവിള, ഊന്നിന്‍മൂട്, പൂതക്കുളം ജങ്ഷന്‍, പുന്നേക്കുളം, നെല്ലേറ്റില്‍, പ്രിയദര്‍ശിനിമുക്ക്, മാവിള, കലയ്‌ക്കോട് തെക്കേമുക്ക്, പുത്തന്‍വിള എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം ഞാറോട്ട് കോളനിയില്‍ സമാപിച്ചു.
പരവൂര്‍ നോര്‍ത്ത് മണ്ഡലത്തില്‍ മിലന്‍ തിയേറ്ററില്‍ നിന്നാരംഭിച്ച് മുന്നാഴിമുക്ക്, ദയാബ്ജി, കിഴക്കിടം ജങ്ഷന്‍, കൊച്ചാലുംമൂട്, നെടുങ്ങോലം ജങ്ഷന്‍, പെരുമ്പുഴ കോളനി, സുനാമി കോളനി, ശക്തിക്ഷേത്രം, ക്രിസ്റ്റ്യന്‍പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം കല്ലുംകുന്നില്‍ സമാപിച്ചു.
പരവൂര്‍ ടൗണ്‍ മണ്ഡലത്തിലെ സ്വീകരണ പരിപാടി കളരിക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കാളിയഴികത്ത് മുക്ക്, പരവൂര്‍ ജങ്ഷന്‍, ഇക്കരംകുഴി ജങ്ഷന്‍, കോട്ടമൂല, കാഞ്ഞിരക്കാട്, വാവറത്തോട്ടം, പൊഴിക്കര ജങ്ഷന്‍, ചില്ലയ്ക്കല്‍, വലിയവെളിച്ചഴികം ക്ഷേത്രം, പരക്കട പള്ളി, ചക്കനഴികം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം കുട്ടൂര്‍ പാലം ജങ്ഷനില്‍ സമാപിച്ചു.
കെ.എന്‍ ബാലഗോപാല്‍
കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന് ചാത്തന്നൂര്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ചാവര്‍കോട് എത്തിയ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ കുട്ടികളാണ് മുന്നില്‍ നിന്നത്.
സ്വന്തമായി ഉണ്ടാക്കിയ പൂച്ചെണ്ട് നല്‍കിയാണ് മഞ്ചേരിയും ആദിത്യയും ആതിരയും മഹിയും ആരോമലും സ്ഥാനാര്‍ഥിയെ എതിരേറ്റത്. കൊല്ലത്തിനോട് ചേര്‍ന്ന് കിടക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സമ്പത്തിനുവേണ്ടിയും ബാലഗോപാല്‍ വോട്ട് ചോദിച്ചു. എഴിപ്പുറം പള്ളിമുക്കില്‍ എത്തിയ ബാലഗോപാലിനെ പെരുമ്പറ മുഴക്കിയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.
നടക്കില്ലെന്ന് എല്ലാവരും കരുതിയ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായി. മെഡിക്കല്‍ കോളജ് മൂന്നുവര്‍ഷം മുന്‍പ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്തു. 1000 തസ്തികകള്‍ ഉണ്ടാക്കി. മറ്റേതൊരു മെഡിക്കല്‍ കോളജിനേക്കാളും കാര്യക്ഷമമായി ഇവിടെ ക്ലാസുകള്‍ നടക്കുന്നു. രണ്ടാംവര്‍ഷ അഡ്മിഷന്‍ നടക്കും. എന്നാല്‍ ഇതെല്ലാം വോട്ട് വാങ്ങിക്കാന്‍ മറ്റു പലരും തുറുപ്പുചീട്ട് ആക്കുകയാണ് . അന്ന് മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനോ കൊല്ലം ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കാനോ ആരും തുനിഞ്ഞില്ല . ഇന്ന് വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ അവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിനെ ഓര്‍മിക്കുന്നു. ഇത് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."