HOME
DETAILS
MAL
നിലമ്പൂരിലെ ഗവ.കോളജ് യാഥാര്‍ഥ്യമാക്കും: ആര്യാടന്‍ മുഹമ്മദ്
backup
July 17 2016 | 20:07 PM
നിലമ്പൂര്‍: നിലമ്പൂരിലെ ഗവ.കോളജ് യാഥാര്‍ഥ്യമാക്കുമെന്നു മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. യു.ഡി.എഫ്. സര്‍ക്കാര്‍ ബജറ്റില്‍ തുക നീക്കിവെക്കാത്തതുകൊണ്ടാണ് ഈ വര്‍ഷം കോളജ് തുടങ്ങാന്‍ തടസമാകുന്നതെന്ന ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍ അവരുടെ അറിവില്ലായ്മയാണു കാണിക്കുന്നത്.
2016 ജനവരി ഒന്നുമുതല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത നയപരമായ കാര്യങ്ങള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പരിശോധിച്ചുവരുന്നതിന്റെ ഭാഗമായുള്ള കാലതാമസമാണു നിലവില്‍ കോളജ് തുടങ്ങാന്‍ വൈകുന്നത്.
ഈ കാലയളവില്‍ ഏഴുകോളജുകള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ചതില്‍ നിലമ്പൂരുള്ളതു മാത്രമാണ് ഗവ.കോളജായുള്ളത്. നിലമ്പൂരില്‍ കോളജ് അനുവദിച്ചതില്‍ അഴിമതിയില്ലെന്നുള്ളതു എല്‍.ഡി.എഫ്. ഉപസമിതിക്കു തന്നെ വ്യക്തമാണ്.
അല്പം വൈകിയാണെങ്കിലും കോളജ് യാഥാര്‍ഥ്യമാക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."