പരിപാടി അലങ്കോലമാക്കാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കും: ആര്‍.എം.പി
വടകര: ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായി അക്രമങ്ങള്‍ നടത്തി ടി.പി രക്തസാക്ഷി ദിനം അലങ്കോലമാക്കാനുള്ള സി.പി.എം ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുത്തു തോല്‍പിക്കുമെന്ന് ആര്‍.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
രക്തസാക്ഷി ദിനാചരണ പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കുന്നുമ്മക്കരയിലെ ആര്‍.എം.പി.ഐ പ്രവര്‍ത്തകരായ പാലയാട്ട് മീത്തല്‍ വിഷ്ണുവിനെയും കാവില്‍ ഗണേശനെയും മാരകമായി അക്രമിച്ചതും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, ഒഞ്ചിയം, വെള്ളികുളങ്ങര, കുന്നുമ്മക്കര മേഖലകളില്‍ സ്ഥാപിച്ച നൂറിലധികം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തതും സി.പി.എം നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം നടന്ന സെമിനാറിലെ ജനപങ്കാളിത്തം സി.പി.എമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരിയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു. സംസ്ഥാന സെക്രട്ടറി എന്‍. വേണു, കെ.കെ രമ, കെ. ചന്ദ്രന്‍, ഇ. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."