HOME
DETAILS
MAL
കുണ്ട്ലാംപാടത്ത് ഈനാദി പുഴയില്‍ നടപ്പാലം പണിതു
backup
July 17 2016 | 20:07 PM
കാളികാവ്: കുണ്ട്ലാംപാടത്തെ വിദ്യാര്‍ഥികളുടെ ദുരിതയാത്രക്കു പരിഹാരമായി ഈനാദി പുഴക്കു കുറുകെ തൂക്കുപാലമൊരുക്കി. കുണ്ട്ലാംപാടത്തെ പ്രതിഭാ ക്ലബാണു സൗകര്യം ഒരുക്കിയത്. പുഴയില്‍ വെള്ളം കൂടിയതിനാല്‍ പ്രദേശത്തെ കുട്ടികള്‍ക്കു വിദ്യാലയത്തിലെത്താന്‍ പ്രയാസമായിരുന്നു.
പുഴ മുറിച്ചു കടന്നാല്‍ 500 മീറ്റര്‍ മാത്രം ദൂരമുള്ള സ്ഥലത്തേക്കു ആറു കിലോമീറ്ററിലേറെ ചുറ്റിക്കറങ്ങിവേണം യാത്രചെയ്യാന്‍. പാലം നിര്‍മാണത്തിനു തുവ്വൂര്‍ പഞ്ചായത്ത് 10000 രൂപ അനുവദിച്ചു. കുണ്ട്ലാം പാടത്തെ പ്രതിഭ ആര്‍ട്സ് ആന്‍ഡ സ്പോട്സ് ക്ലബപ്രവര്ത്തകരാണു പാലം പണി ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."