HOME
DETAILS

കൊവിഡ്: പാളിച്ചകളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണം

  
backup
July 23 2020 | 00:07 AM

covid-editorial-23-july-2020

 

ഭീതി പടര്‍ത്തിക്കൊണ്ട് സംസ്ഥാനത്ത് കൊവിഡ് പടരുകയാണ്. തിരുവനന്തപുരം പൂന്തുറയിലെ അതീവ ഗുരുതരാവസ്ഥയെ തുടര്‍ന്ന് സമൂഹവ്യാപനമുണ്ടായതായി മുഖ്യമന്ത്രി സമ്മതിച്ചു. ഓരോ ദിവസവും സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളും ക്ലസ്റ്ററുകളും വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ പ്രതിരോധസംവിധാനത്തിന് തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തവിധം രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.


ആദ്യഘട്ടത്തില്‍ പല ഭാഗങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി. ഇപ്പോള്‍ അതല്ല സ്ഥിതി. നേരത്തെ ഇന്ത്യ പുറത്തുവിട്ട രോഗികളുടെ എണ്ണത്തില്‍ ലോകാരോഗ്യ സംഘടനയും ഇപ്പോള്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. രോഗികളുടെയും മരിച്ചവരുടെയും കണക്കുകളിലാണ് അവര്‍ സംശയം ഉന്നയിച്ചിരിക്കുന്നത്. അതുപോലെ മുഖ്യമന്ത്രി നിത്യവും വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുന്ന കണക്കുകള്‍ രണ്ടുദിവസം പഴക്കമുള്ളതാണെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.


പല വിദേശമാധ്യമങ്ങളും സംസ്ഥാനത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നേരത്തെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അത്തരം വാര്‍ത്തകളെല്ലാം വരുന്നത് സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനം മൂലമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് അന്ന് പൊതുസമൂഹം വിശ്വസിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പല ഭാഗങ്ങളില്‍നിന്നും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനുണ്ടായ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ സര്‍ക്കാരിനെ പുകഴ്ത്തിയിരുന്ന ബി.ബി.സി ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നു. ' ഹൗ കേരളാസ് കൊവിഡ് 'സക്‌സസ് സ്‌റ്റോറി' കെയിം അണ്‍ഡണ്‍' എന്ന തലക്കെട്ടില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ബി.ബി.സി സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നത്. രോഗപരിശോധനയിലും നിര്‍ണയത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാളും വളരെ പിന്നിലാണ് കേരളമെന്നാണ് ബി.ബി.സി ഇപ്പോള്‍ പറയുന്നത്. ഈ വസ്തുത നേരത്തെ തന്നെ പലരും ചൂണ്ടിക്കാണിച്ചതായിരുന്നു. പരിശോധന വ്യാപകമാക്കണമെന്നും വീടുകള്‍തോറുമുള്ള പരിശോധനകള്‍ ആരംഭിക്കണമെന്നും വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അത് വേണ്ടത്ര ഗൗനിച്ചില്ല. അതിന്റെ ഫലമായി പുറത്തേക്ക് രോഗലക്ഷണം പ്രകടിപ്പിക്കാത്തവര്‍ വഴി രോഗം പടരുകയായിരുന്നു.


പരിശോധന വ്യാപകമാക്കിയാല്‍ മാത്രമേ ഈ മഹാമാരിയെ നമുക്ക് തടഞ്ഞുനിര്‍ത്താനാകൂ. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രോഗവ്യാപനവും മരണവും കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രതിരോധത്തിലെ പോരായ്മ തന്നെയാണിതിന് കാരണം. കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും 120ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നുവെന്നും ബി.ബി.സി ആരോപിക്കുന്നു. തുടക്കത്തില്‍ രോഗവ്യാപനം തടയാന്‍ കഴിഞ്ഞെങ്കിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലെ പോരായ്മ മൂലം സാമൂഹവ്യാപനം സംഭവിച്ചുവെന്ന് സര്‍ക്കാരിന് ഔദ്യോഗികമായി സമ്മതിക്കേണ്ടിവന്നുവെന്നും ബി.ബി.സി പറയുന്നു.


ആരോഗ്യപ്രവര്‍ത്തകരോടുള്ള സര്‍ക്കാര്‍ നയം കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌ക്കാന്തി കാണിച്ചില്ല. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ പോലും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അധികസമയ സേവനത്തിന് ഇവര്‍ക്ക് അധിക വേതനം നല്‍കുന്നില്ല. സാലറി കട്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നുമില്ല. ഇത്തരം വസ്തുതകള്‍ എടുത്തുകാണിക്കുമ്പോള്‍ പരിഹരിക്കുന്നതിന് പകരം പരാതി പറയുന്നവരെ പരിഹസിക്കുകയും പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് സര്‍ക്കാര്‍. പ്രതിപക്ഷം കൊവിഡ് പടര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം ബാലിശമാണ്. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമേ ഇത്തരം പരാമര്‍ശങ്ങളെ കാണാനാകൂ.


രോഗം പടരുന്നതില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്. സര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടികള്‍ മൂലം കേരള എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെല്ലാം ഇന്ന് ആശങ്കയിലാണ്. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ടു കുട്ടികള്‍ക്കും ഒരു രക്ഷിതാവിനും കോഴിക്കോട്ട് ഒരു വിദ്യാര്‍ഥിക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ 16ന് നടത്തിയ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. സര്‍ക്കാര്‍ അതിലും രാഷ്ട്രീയം കണ്ടിരിക്കാം. തരൂര്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തും വിളിച്ചുപറയുന്ന നേതാവല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കാതെപോയി.ബി.ബി.സി കുറ്റപ്പെടുത്തുന്നത് പോലെ രോഗം തടഞ്ഞുനിര്‍ത്തുന്നതില്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ ആരോപണങ്ങള്‍ക്ക് പ്രത്യാരോപണം നടത്തുന്നതിന് പകരം പരിശോധന വ്യാപകമാക്കുകയാണ് വേണ്ടത്. പഞ്ചായത്തുകള്‍തോറും വീടുകയറിയുള്ള പരിശോധനകള്‍ എത്രയും പെട്ടെന്ന് തുടങ്ങണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago