'ഭരണകൂട ഭീകരതയെ ചെറുക്കേണ്ടത് ജനാധിപത്യ പാര്‍ട്ടികളുടെ ബാധ്യത'
കല്‍പ്പറ്റ: വര്‍ഗീയ ചേര്തിരിവുകള്ക്ക് ഭരണകൂടം കുടപിടിക്കുന്ന കാലത്ത് മതേതര ജനാധിപത്യസംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന് പറഞ്ഞു.
ഭരണകൂട ഭീകരതെ ചെറുക്കേണ്ടതും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി സംസാരിക്കേണ്ടതും ജനാധിപത്യ പാര്‍ട്ടികളുടെ പ്രധാന കടമയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യവുമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24വരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റ വൈന്റ് വാലി ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മുസ്്ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ,മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു. യോഗത്തില്‍ പി.പി.എ കരീം മുഖ്യ രക്ഷാധികാരിയും എം.എ മുഹമ്മദ് ജമാല്‍, പി. ഇസ്മയില്‍, പി.കെ അബൂബക്കര്‍, കെ.സി മായിന്‍ഹാജി, ഇബ്രാഹിം മാസ്റ്റര്‍, എം.പി നവാസ്, പി.വി കുഞ്ഞുമുഹമ്മദ്, എല്‍.ആര് അസൈനാര്‍ ഹാജി, കെ.ബി നസീമ രക്ഷാധികാരികളും കെ.കെ അഹമ്മദ് ഹാജി (ചെയര്‍), കെ. ഹാരിസ് (ജന.കണ്), സി.കെ ഹാരിഫ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളുമായി ജില്ലാ തല സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര നവംബര്‍ 24ന് കാസര്‍കോട് നിന്നും ആരംഭിച്ച് ഡിസംബര്‍ 24ന് ബഹുജന റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."