കബനി തീരങ്ങള്‍ വെള്ളത്തിനടിയില്‍: വ്യാപക കൃഷിനാശവും
പുല്‍പ്പള്ളി: കനത്ത മഴയെ തുടര്‍ന്ന് കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരപ്രദേശത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
ബൈരക്കുപ്പ, പെരിക്കല്ലൂര്‍, ചേകാടി പ്രദേശങ്ങളിലാണ് കബനി നദി കര കവിഞ്ഞതോടെ കൃഷിയിടങ്ങള്‍ വെള്ളത്തിലയത്. വയലുകളില്‍ വിളവെടുപ്പിനു പാകമായ ഇഞ്ചി, ചേന, വാഴ എന്നീ കൃഷികളാണ് ഏറെയും വെള്ളത്തിനടിയിലായത്. പെരിക്കല്ലൂര്‍ ബസ് സ്റ്റോപ്പിന് സമീപം റോഡിലേക്ക് വെള്ളം കയറിയതോടെ ഇതു വഴിയുള്ള വാഹന സര്‍വിസ് നിര്‍ത്തി വച്ചിരിക്കുകയാണ്. പെരിക്കല്ലൂര്‍ പാടത്തും സമീപ പ്രദേശത്തെ കൃഷിയിടങ്ങളിലും വെള്ളം കയറിയിരിക്കയാണ്. ബീച്ചനഹള്ളി ഡാമിന്റെ നാല് ഷട്ടറും തുറന്നിട്ടും ജലനിരപ്പ് കുത്തനെ ഉയരുന്നത് തീരപ്രദേശങ്ങളിലെ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. പെരിക്കല്ലൂര്‍ തേന്മാവിന്കടവ് ഭാഗത്ത് 50 ഓളം കുടുംബങ്ങളാണ് ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്നത്. പലരുടെയും വീടുകളില്‍ കബനി നദിയില്‍ നിന്ന് ഏത് നിമിഷവും വെള്ളം കയറുമെന്ന നിലയിലാണ്. ഇതാണ് കുടുംബങ്ങളെ ആശങ്കയിലാഴ്ത്താന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."