എടപ്പാളിന്റെ 'ശങ്ക' ആര് തീര്‍ക്കും?
എടപ്പാള്‍: സംസ്ഥാന പാതയിലെ പ്രധാന ജങ്ഷനുകളിലൊന്നായ എടപ്പാളില്‍ കംഫര്‍ട്ട് സ്റ്റേഷനില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. കഴിഞ്ഞ സെപ്തംബറില്‍ കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചിരുന്നു. എന്നാല്‍ വര്‍ഷം ഒന്നാകാറായിട്ടും നിര്‍മാണം ഇതുവരെ ആരംഭിച്ചില്ല.
2015-16 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയതായാണ് അന്ന് പറഞ്ഞത്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തിയതായും അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പാഴ്വാക്കായി. പട്ടാമ്പി, പൊന്നാനി, തൃശ്ശൂര്‍, കോഴിക്കോട് റോഡുകള്‍ സന്ധിക്കുന്ന ഇവിടെ ആയിരക്കണക്കിന് യാത്രക്കാരാണ് എത്തിച്ചേരുന്നത്.
ഇവിടെ കംഫര്‍ട്ട് സ്റ്റേഷനില്ലാത്തത് സ്ത്രീ യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന് എന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെണ്ടങ്കിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചിരുന്നില്ല.
എടപ്പാള്‍ ജങ്ഷന് വട്ടംകുളം, എടപ്പാള്‍ പഞ്ചായത്തുകളുടെ അധികാര അതിര്‍ത്തിയായതിനാല്‍ കംഫര്‍ട്ട് സ്റ്റേഷന് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. അതിനിടയില്‍ എടപ്പാളില്‍ ഇരുപഞ്ചായത്തുകളും സംയുക്തമായി ഇ-ടോയിലറ്റ് സ്ഥാപിക്കുമെന്നറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. ഇതേ ആവശ്യത്തിനായി 25 ലക്ഷം രൂപ അന്ന് അനുവദിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാല്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാനപാതാ നവീകരണത്തിന്റെ ഭാഗമായി ഏറ്റെടുത്തിരുന്ന തൃശ്ശൂര്‍ റോഡിലെ രണ്ട് സെന്റ് സ്ഥലത്ത് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കും വിധമാണ് ഉദ്ഘാടന സമയത്ത് പദ്ധതി തയാറാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."