നഗരഹൃദയത്തില്‍ വോട്ടുതേടി ഹൈബി ഈഡന്
കൊച്ചി: കെ.എം മാണിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം വൈകിട്ടാണ് ഹൈബി ഈഡന് ഇന്നലെ പര്യടനം ആരംഭിച്ചത്. കാരണക്കോടം ജങ്ഷനില്‍ നിന്നും ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്ത പര്യടനം തമ്മനം, പാലാരിവട്ടം മേഖലകള്‍ പൂര്‍ത്തിയാക്കി. നഗരത്തിന്റെ ഹൃദയഭൂമിയില്‍ കൂടി കടന്നുവന്ന പര്യടനം ജനകീയത വിളിച്ചോതുന്നതായിരുന്നു. എ.കെ.ജി നഗര്‍ ലേബര്‍ കോളനി വഴി പര്യടനം തമ്മനം ജങ്ഷനില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരെത്തി. ഇരുചക്ര വാഹനങ്ങളില്‍ ആവേശം നിറച്ച് യുവാക്കളും കൂട്ടായി. തമ്മനത് ലഭിച്ച സ്വീകരത്തിനു നന്ദി പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലമായ റൂബി ങ്ങ്ഷന്, കുരിശുപള്ളി എന്നിവ പിന്നിട്ട് ശാന്തിപുരം കോളനിയില്‍ എത്തി.
പുതിയ റോഡ് , പൈപ്പ്ലൈന് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി വട്ടത്തിപ്പാടം, പള്ളിശ്ശേരി വഴി അപ്പോളോ റോഡ് ജങ്ഷനിലേക്ക്. പാലാരിവട്ടം, ഹെന്റി കോളനി, കാട്ടിപ്പറമ്പ് ജങ്ഷന് തുടങ്ങിയവിടങ്ങളിലെ ജനങ്ങളുടെ സ്നേഹോഷ്മള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തറയില്‍ ജങ്ഷനിലെത്തി. തുടര്‍ന്ന് ചേതന, പുത്തന്‍പുരക്കല്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ ജനകീയ സ്വീകരണങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആവേശം വിതറിയ പര്യടനം കറുകപ്പിള്ളിയില്‍ സമാപിച്ചു.
ഇന്ന് കണ്ണമാലി, ചെല്ലാനം, പള്ളുരുത്തി നോര്‍ത്ത്, കുമ്പളങ്ങി, തോപ്പുംപടി മേഖലകളിലാണ് ഹൈബി ഈഡന്റെ പര്യടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."