HOME
DETAILS
MAL
ബൈക്കില്‍ മദ്യക്കടത്ത്: യുവാവ് പിടിയില്‍
backup
April 26 2017 | 22:04 PM
പേരാമ്പ്ര: ബൈക്കില്‍ വിദേശമദ്യം കടത്തിയ യുവാവ് പേരാമ്പ്ര എക്‌സൈസ് പാര്‍ട്ടിയുടെ പിടിയിലായി. ഇരിങ്ങത്ത് സ്വദേശി അശ്വനീഷ് കുമാര്‍ (31) ആണ് മേപ്പയ്യൂര്‍ ഗവ:. ഹൈസ്‌കൂളിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ പിടിയിലാകുന്നത്.
ഇയാളില്‍ നിന്ന് 12 കുപ്പി മദ്യം പിടിച്ചെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സോമസുന്ദരന്റെ നേതൃത്വത്തില്‍ നടന്ന പരിശോധയില്‍ സി.ഇ.ഒമാരായ മുരളീധരന്‍, അനീഷ്‌കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."