കുണ്ടൂര്‍ മൂലക്കല്‍ ഡ്രൈനേജ് പ്രവൃത്തി ആരംഭിച്ചു
തിരൂരങ്ങാടി: വികസനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെങ്കില്‍ പൊതുജനം സഹകരിക്കണമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ. കുണ്ടൂര്‍ ജയറാംപടി വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫണ്ടില്ലാത്തത് കാരണം ഒരു വികസന പ്രവൃത്തിയും നിര്‍ത്തിവയ്‌ക്കേണ്ടി വരില്ല. ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിച്ചാല്‍ ഫണ്ടു അനുവദിക്കാന്‍ തയാറാണെന്നും ഏത് വികസന പദ്ധതിക്കും ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍ അധ്യക്ഷനായി. പി.കെ അബ്ദുറബ്ബിന്റെ എം.എല്‍.എ ഫണ്ടില്‍നിന്നു അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത്. വെള്ളം കെട്ടിക്കിടക്കുന്ന പൊതുമരാമത്ത് റോഡില്‍ നിന്നു പഞ്ചായത്ത് റോഡിലൂടെ 202 മീറ്റര്‍ നീളത്തില്‍ കളച്ച് പൈപ്പിടുന്നതാണ് പദ്ധതി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഊര്‍പ്പായി സൈതലവി, ഇ.പി മുജീബ് മാസ്റ്റര്‍, അംഗങ്ങളായ കെ.പി പ്രഭാകരന്‍, എ.സി ഫൈസല്‍, പി മുസ്തഫ, കെ സൈതലവി, പി ചന്ദ്രന്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ റസാഖ് ഹാജി, പ്രസാദ്, ഇബ്രാഹീം കുട്ടി, കെ. കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടി, കെ റഹീം മാസ്റ്റര്‍, യു.എ റസാഖ്, കെ റഹീം മാസ്റ്റര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്ന്റന്റ് എഞ്ചിനിയര്‍ എം.പി അബ്ദുള്ള, ഓവര്‍സിയര്‍ ബെന്നി, ടി ബീരാന്‍, കെ അഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."