അമ്പലപ്പാറ ചന്ദനക്കേസ്: സ്ത്രീയടക്കം രണ്ടുപേര്‍ കീഴടങ്ങി
മറയൂര്‍: മറയൂര്‍ അമ്പലപ്പാറ ചന്ദനക്കേസില്‍ രണ്ടുപേര്‍ കീഴടങ്ങി. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ സ്വദേശി ആറുമുഖ സ്വാമി (34), പെരടിപള്ളം സ്വദേശി വീരമ്മാള്‍ (50) എന്നിവരാണ് മറയൂര്‍ റേഞ്ച് ഓഫിസര്‍ ജോബ് ജെ. നര്യംപറമ്പലിന് മുന്‍പില്‍ ഇന്നലെ രാവിലെ കീഴടങ്ങിയത്. ഈ കേസില്‍ ഇതോടെ പത്തു പേര്‍ പിടിയിലായി.
മലപ്പുറം മോങ്ങത്ത് നിന്നും ആറുമുഖ സ്വാമിയുടെയും ഭാര്യ എം. സെലിനയുടെയും പേരിലുള്ള മറയൂര്‍ എസ്.ബി.ഐ അക്കൗണ്ടുകളിലേക്ക് 36,500 രൂപ രണ്ടു തവണയായി വന്നിരുന്നു. വീരമ്മാളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തിലധികം രൂപയും എത്തിയെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഈ രൂപ ചന്ദനക്കടത്തിന് കൂട്ടുനിന്നതിന് പ്രതിഫലമായി ലഭിച്ചതാണെന്നന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആറുമുഖ സ്വാമിയെയും വീരമ്മയെയും അറസ്റ്റു ചെയ്തത്. വീരമ്മയ്ക്ക് മറയൂര്‍ റെയിഞ്ച് ഓഫിസര്‍ ജാമ്യം അനുവദിച്ചു. ആറുമുഖ സ്വാമിയുടെ ഭാര്യ സെലിന ഒളിവിലാണ്. ആറുമുഖ സ്വാമി കോവില്‍ക്കടവ് തെങ്കാശിനാഥന്‍ കല്യാണമണ്ഡപത്തിന് സമീപമുള്ള റോഡില്‍ നിന്നും നിരവധി തവണ ചന്ദനം കാറില്‍ കയറ്റിവിട്ടതായി മൊഴി ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2000 മുതല്‍ 3000 രൂപ വരെ കൂലിയായി ലഭിച്ചിട്ടുണ്ട്. ബാലകൃഷ്ണന്‍ നിരവധി പേരുടെ അക്കൗണ്ട് ഉപയോഗിച്ച് പണം കൈപ്പറ്റിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
2019 മാര്‍ച്ച്11 ന് അടിമാലിക്കടുത്ത് വാളറയില്‍ വച്ച് വാഹന പരിശോധനക്കിടയില്‍ ആഡംബര കാറിലെ രഹസ്യ അറയില്‍ 60 കിലോ ചന്ദനം കണ്ടെടുത്തിരുന്നു.മലപ്പുറം സ്വദേശി സെയ്ഫുദ്ദീന്‍, കാസര്‍ഗോഡ് സ്വദേശി മധുസൂദനന്‍ എന്നിവരെയും പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ചന്ദന ലോബിയിലെ അംഗങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. മലപ്പുറം മോങ്ങത്ത് കുഞ്ഞിപ്പൂ എന്നു വിളിക്കുന്ന ഷുഹൈബിന്റെ നേതൃത്വത്തില്‍ മറയൂരില്‍ നിന്നും ചന്ദനം കടത്തി വരുന്നതെന്ന് കണ്ടെത്തി.
ഇവര്‍ക്ക് മറയൂരില്‍ ചന്ദനം നല്കി വരുന്നവരില്‍ പ്രധാനിയായ കാന്തല്ലൂര്‍ പെരടി പള്ളം സ്വദേശി ബാലകൃഷ്ണന്‍, ഭാര്യ നാഗറാണി, വിജയകുമാര്‍, മുത്തു, ശിവശങ്കരി, സോളമന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ മോങ്ങത്ത് നിന്നും ലക്ഷങ്ങള്‍ അയച്ചിരുന്നു. മോങ്ങത്ത് സ്വദേശി അന്‍വറാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിരിക്കുന്നത്. കുഞ്ഞിപ്പുവും അന്‍വറും ഒളിവിലാണ്. ഇനിയും നിരവധിയാളുകള്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ളതായി അറിയുന്നു.
മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ ജോബ് ജെ.നര്യാംപറമ്പില്‍, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ പി.എസ്.സജീവ്, എ.നിസാം എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരുന്നു.ആറുമുഖ സ്വാമിയെ കോവില്‍ക്കടവില്‍ എത്തിച്ച് തെളിവെടുത്തു.ദേവികുളം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."