ജില്ലാ പഞ്ചായത്ത് കരട് പദ്ധതി രേഖ പ്രാധാന്യം കുടിവെള്ള പദ്ധതികള്‍ക്ക്
കോഴിക്കോട്: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനും ലക്ഷ്യമിടുന്ന കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു.
നിലവിലുള്ള ജലസ്രോതസുകള്‍ സംരക്ഷിച്ച് കുടിവെള്ളക്ഷാമം ചെറുക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
തിക്കോടി ഫാം നഴ്സറി ഷെഡ് നവീകരിക്കാനും കൂത്താളി ഡയറി ഫാം യൂനിറ്റിനും കൂത്താളി ഫാം ട്രെയിനിങ് സെന്ററിനും അധികസൗകര്യം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
ചാത്തമംഗലം ആര്.പി.എഫില്‍ ഓട്ടോമാറ്റിക് ഫീഡറും വാട്ടറിങ് സിസ്റ്റവും സ്ഥാപിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സ്പില്‍ ഓവര്‍ പദ്ധതികള്‍ യോഗം അംഗീകരിച്ചു.
'ഗോത്രായനം' പദ്ധതി പ്രകാരം വെള്ളിയോട് സ്കൂളിനായി വാങ്ങുന്ന ബസിന്റെ ടെന്‍ഡര്‍ നടപടിയില്‍ മെയ് അവസാന വാരം വാഹനം ലഭ്യമാക്കാനും ഫണ്ടിന്റെ കാര്യത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ എച്ച്.ഐ.വി ബാധിതര്‍ക്കുള്ള പോഷകാഹാര വിതരണ പദ്ധതി തുടര്‍ന്ന് കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കും.
ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ മെയ് മൂന്നിന് എന്‍ജിനീയേഴ്സ് ഹാളില്‍ നടത്താനും തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സെക്രട്ടറി പി.ഡി ഫിലിപ്പ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോര്‍ജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് സുജാത മനയ്ക്കല്‍, സജിത, എ.കെ ബാലന്, സി.കെ കാസിം, വി.ഡി ജോസഫ്, എം.എ ഗഫൂര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."