ഇരിട്ടി നഗരത്തിലെ അനധികൃത പാര്‍ക്കിങ് മുപ്പതിലേറേ വാഹനങ്ങള്‍ക്ക് പിഴ ചുമത്തി
ഇരിട്ടി: ഇരിട്ടി നഗരത്തിലെ അനധികൃതപാര്ക്കിങിനെതിരെ കര്‍ശന നടപടിയുമായി ഇരിട്ടി പൊലിസ്. ഇതിന്റെ ഭാഗമായി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മുപ്പതിലേറെ വാഹനങ്ങള്‍ക്ക് പിഴയിട്ടു.
നഗരത്തില്‍ അനധികൃത പാര്‍ക്കിങ് വ്യാപകമായതോടെയാണ് പൊലിസ് നടപടിയാരംഭിച്ചത്. നോപാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട വാഹനങ്ങളും ഒപ്പം ഗതാഗത തടസം സൃഷ്ടിച്ച് ടൗണില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെയും കണ്ടെത്തിയാണ് പിഴ ഈടാക്കുന്നത് .
അനധികൃത പാര്‍ക്കിങ് കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി നഗരത്തില്‍ രണ്ട് പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്.മേലെ സ്റ്റാന്‍ഡ് മുതല്‍ പയഞ്ചേരിമുക്ക് വരെയും,പുതിയ ബസ് സ്റ്റാന്‍ഡിലെ വണ്‍വേ റോഡിലും അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുകയാണ് ചെയ്യുന്നത്.ഒരാഴ്ചക്കുള്ളില്‍ നൂറിലേറെ വാഹനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്.സ്റ്റിക്കര്‍ ഒട്ടിച്ച വാഹന ഉടമകള്‍ സ്റ്റേഷനിലേക്ക് എത്തിയില്ലെങ്കില്‍ അവരുടെ അഡ്രസ് കണ്ടെത്തി വീട്ടിലേക്ക് സമന്‍സ് അയക്കുന്ന നടപടിയാണ് സ്വീകരിച്ച് വരുന്നത്.
ഇരിട്ടി ടൗണില്‍ പാര്‍ക്കിങിന് ഏറെ പരിമിതികളുണ്ടെങ്കിലും ഇരിട്ടി പഴയപാലത്ത് പ്രവര്‍ത്തിച്ചു വരുന്ന പേ പാര്ക്കിങ്സൗകര്യങ്ങല് ഉപയോഗപ്പെടുത്തണമെന്ന് ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ പി.എംസുനില്കുമാര് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."