HOME
DETAILS

ചൂട് കനത്തു: പഴം വിപണി സജീവം; കുതിച്ചുയര്‍ന്ന് വില

  
backup
April 12 2019 | 06:04 AM

%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%b8%e0%b4%9c%e0%b5%80

ചങ്ങനാശേരി: ചൂടിന്റെ കാഠിന്യം വര്‍ധിച്ചത്തോടെ പഴം വിപണിയും സജീവമായി. അതോടൊപ്പം പഴവര്‍ഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. തണ്ണിമത്തനും ഓറഞ്ചും കരിക്കും മുന്തിരിയും തേടി ആളുകള്‍ എത്തിയതോടെ വഴിയോര കച്ചവടക്കാരുടെ എണ്ണവും വര്‍ധിച്ചു.
ജലാംശം കൂടുതലുള്ള പഴങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. തണ്ണിമത്തനാണ് വിപണിയിലെ താരം. റോഡരികില്‍ താല്‍ക്കാലിക കടകളിലും മറ്റുമായി വില്‍പന പൊടിപൊടിക്കുകയാണ്. ചൂടേറിയതോടെ വില കൂടിയിട്ടുണ്ടെങ്കിലും മറ്റ് പഴങ്ങളെ അപേക്ഷിച്ച് തണ്ണിമത്തന് താങ്ങാവുന്ന വിലയാണെന്നത് ആവശ്യകത വര്‍ധിപ്പിക്കുന്നു.
കുറഞ്ഞ ചെലവില്‍ ദാഹമകറ്റാന്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് തണ്ണിമത്തനെ തന്നെയാണ്. 15 രൂപയായിരുന്നത് ഇപ്പോള്‍ 20 രൂപയായിട്ടുണ്ട്. കരിക്കു വില്‍പനയും സജീവമാണ്. മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നാണ് കരിക്കുകള്‍ വില്‍പ്പനക്കെത്തിച്ചിരുന്നത്. എന്നാല്‍ ഈ സീസണില്‍ നാടന്‍ കരിക്കുകളാണ് കൂടുതലായി കാണുന്നത്.
കരിക്കിന് 25 മുതല്‍ 30 രൂപവരെയാണ് വില. പ്രകൃതിദത്തവും മായം ചേര്‍ക്കാതെയും ലഭിക്കുന്ന പാനീയമായതിനാല്‍ കരിക്ക് വാങ്ങാനും ആളുകള്‍ ഏറെയാണ്.
കഴിഞ്ഞ സീസണില്‍ മൂന്നു കിലോ ഓറഞ്ചിന് 50 രൂപയായിരുന്നുവെങ്കില്‍ ഇത്തവണ ഒരു കിലോ ഓറഞ്ചിന് 60 രൂപയാണ് വില. ആപ്പിളിന് 120 മുതല്‍ 140 രൂപവരെയാണ് വില. പച്ചനിറത്തിലുള്ള ഗ്രീന്‍ ആപ്പിളിനും ആവശ്യക്കാരേറെ. 50 രൂപ മുതലുള്ള വിവിധതരം മുന്തിരികളും സജീവമാണ്.
മുന്തിരിയുടെ വില. മാങ്ങാക്കാലമായില്ലെങ്കിലും 50 മുതല്‍ 160 രൂപവരെയുള്ള മാങ്ങകള്‍ വിപണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, ദിണ്ഡിഗല്‍, കൃഷ്ണഗിരി, ധര്‍മപൂരി, ആന്ധ്ര, കേരളത്തിലെ മുതലമട അടക്കമുള്ള വിവിധ പ്രദേശങ്ങളിലും ഇപ്പോള്‍ മാങ്ങ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഇവിടെ നിന്നുള്ള മാമ്പഴങ്ങളാണ് ഉന്തുവണ്ടികളിലും മറ്റുമായി വിറ്റഴിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  5 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago