ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: സിന്ധു, അജയ് രണ്ടാം റൗണ്ടില്‍
ന്യൂഡല്‍ഹി: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. വനിതാ വിഭാഗത്തില്‍ സൂപ്പര്‍ താരം പി.വി സിന്ധു രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ സൈന നേഹ്‌വാള്‍ തോറ്റു പുറത്തായി. ഇന്തോനേഷ്യയുടെ സീഡില്ലാ താരം ഡിനര്‍ ഡയയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-8, 21-18.
അതേസമയം സൈന ജപ്പാന്റെ സയാക സാറ്റോയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 19-21, 21-16, 21-18. അതേസമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ അജയ് ജയറാം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ഹുവെ ടിയാനെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 21-18, 18-21, 21-19. മറ്റൊരു മത്സരത്തില്‍ എച്.എസ് പ്രാണോയ് ലോങ് ആംഗസിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. സ്‌കോര്‍ 16-21, 21-13, 19-21.
മിക്‌സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി ഇഞ്ചോടിഞ്ച് പോരാടി തോല്‍വി വഴങ്ങി. ചൈനീസ് ജോഡി ഷെങ് സിവെ-ചെന്‍ ക്വിങ്‌ചെന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 15-21, 21-14, 16-21. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ്-സിക്കി റെഡ്ഡി സഖ്യവും തോറ്റു. ദക്ഷിണകൊറിയന്‍ ജോഡി ചെ യൂ ജുങ്-കിം സോ യോങ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 20-22, 16-21. പുരുഷ വിഭാഗം ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും പരാജയം രുചിച്ചു.ചൈനീസ് ജോഡി ഫു ഹെയ്‌ഫെങ്-ഷാങ് നാന്‍ സഖ്യത്തോടായിരുന്നു തോല്‍വി. സ്‌കോര്‍ 21-9, 21-18
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."